ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്-ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർക്കൊരു കത്ത്


കൂട്ടുകാരേ, നിങ്ങൾ ഈ അവധിക്കാലം വീടിനുള്ളിൽ വെറുതെ ചിലവഴിക്കുകയാണോ. നമുക്ക് കുറച്ച് നല്ല ശീലങ്ങൾ പഠിക്കാം. നമ്മൾ നല്ല കുട്ടികളായാൽ എല്ലാവർക്കും സന്തോഷമാകും. നല്ല ശീലം നമ്മളെ നല്ല കുട്ടികളാക്കും. നല്ല ആരോഗ്യം സംരക്ഷിക്കാൻ എന്നും കുറച്ച് ചെറിയ വ്യായാമങ്ങൾ ചെയ്യാം. എന്നും ശരീര ശുചിത്വം പാലിക്കണം. എപ്പോഴും പരിസരം വൃത്തിയായി വെക്കുകയും വേണം. ദിവസം രണ്ട് നേരം കുളിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നും വൃത്തിയുള്ള ഭക്ഷണം കഴിക്കണം. അത് മൂലം നമുക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും. നമുക്ക് വെറുതെ ഇരിക്കുന്ന സമയത്ത് പരിസ്ഥിതിയെ സംരക്ഷിക്കാം. ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയും, കിളികൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കുകയും ചെയ്യാം. പരിസ്ഥിതിയെ സംരക്ഷിക്കുകയും നമ്മുടെ ആരോഗ്യ ശീലങ്ങളിൽ നല്ല മാറ്റം വരുത്തിയും ഇനിയുള്ള കാലം നമുക്ക് സന്തോഷത്തോടെ ജീവിക്കാം.



ആദിൽ ഹുസൈൻ ഇ എച്ച്
4 C ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം