ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

         പ്രവേശനോത്സവം നടത്തികൂടത്തായ്..ജി. എൽ. പി. എസ്. കൂടത്തായിയിൽ പ്രവേശനോത്സവം നടത്തി.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ ശ്രീമതി ജിൻസി പുതിയാമ്പാറത്തിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി റംല ടീച്ചർ സ്വാഗതം ആശംസിച്ചു.പി. ടി. എ പ്രസിഡന്റ് ശ്രീ രാജേഷ് മുടൂർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ശ്രീമതി സരിത ടീച്ചർ സൈബർ സുരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
   ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ദിവ്യ ബാബു ആശംസകൾ അറിയിച്ച ചടങ്ങിൽ വേനപ്പാറ സ്കൂൾ മുൻ എച് എം ശ്രീ ജോസ് തരിണിയിൽ കുട്ടികളുമായി സംവദിച്ചു. 
   കൊടുവള്ളി എംഎൽഎ പികെ ഫിറോസിന്റെ നവാഗതർക്കുള്ള സമ്മാനവും ഓമശ്ശേരി കോപ്പറേറ്റീവ് ബാങ്കിന്റെ പഠനോപകരണ വിതരണവും നടന്നു. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീമതി സിസിലി ആശംസകൾ അറിയിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സരിത ടീച്ചർ നന്ദി അർപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

         05/06/2026 ന് കൂടത്തായ് ജി. എൽ. പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ഓമശ്ശേരി കൃഷിഭവനിൽ നിന്ന് കിട്ടിയ പേരക്ക തൈ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ നട്ടു.സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പുതിയ ചെടികൾ നട്ടു. ഉദ്യാനം നവീകരിച്ചു. സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ വെണ്ട, പച്ചമുളക്, ചീര, വഴുതനങ്ങ തുടങ്ങിയ പച്ചക്കറി തൈകൾ നട്ടു.എല്ലാ ക്ലാസ്സിലും പരിസ്ഥിതി ക്വിസ് നടത്തി. വിജയികളെ കണ്ടെത്തി.