ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
പ്രവേശനോത്സവം
2025-2026 അധ്യാന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാഗതരെ ബലൂണും മധുര പലഹാരവും നൽകി സ്വീകരിച്ചു. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് , ഫിനിക്സ് ക്ലബ്ബ് (ചാമോറ),ആൽക്കഹോളിക് അനോണിമസ് ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ,മുൻ രക്ഷിതാവ് സതീഷ്, സ്കൂൾ എസ് എം സി ചെയർമാൻ,കൊടുവള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ സുരേഷ് കെ എം, ഷട്ലേഴ്സ് ബാഡ്മിന്റൺ ടീം തുടങ്ങിയ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല .എ .കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സരിത R S നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂന്തോട്ടം നവീകരിച്ചു. വ്യത്യസ്ത നിറത്തിലുള്ള കളർ ചെടികൾ നട്ടു കൊണ്ട് പൂച്ചട്ടികൾ അലങ്കരിച്ചു. കൂടാതെ വിവിധ നിറത്തിലുള്ള റോസച്ചെടി പൂന്തോട്ടത്തിൽ നട്ടു. അടുക്കള പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് അഭിനയ ഗാനം ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ചർച്ച നടക്കുകയും അധ്യാപിക ക്രോഡീകരണം നടത്തുകയും ചെയ്തു. കൂടാതെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഒരു സർവ്വേ ഫോറം തയ്യാറാക്കുകയും കുട്ടികളോട് ശീലങ്ങൾ ആരായുകയും ചെയ്തു. ശുചിത്വ ശീലങ്ങൾ വർഗീകരിച്ചുകൊണ്ട് ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട വായനക്കാടുകൾ വായിക്കാൻ അവസരം നൽകി. പ്ലാസ്റ്റിക്ക് കവറുകൾ ഹരിതകർമസേനക്ക് നൽകി.
ക്വിസ് മത്സരത്തിൽ അഭിനവ് ഒന്നാം സ്ഥാനവും, മിലൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമഗ്ര ഗുണമേന്മ പദ്ധതി മൂല്യബോധനം
3 മുതൽ 13 വരെ നടന്ന സമഗ്ര ഗുണമേന്മ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട മൂല്യബോധനം എന്ന പ്രവർത്തനവുമായി കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു വിഷയങ്ങൾ പ്രയോജനപ്പെടുത്താം എന്ന ബോധം, സ്കൂളിനെ അറിയൽ എന്ന പ്രവർത്തനത്തിലൂടെ ചെയ്തു. അതിൻെറഭാഗമായി കുട്ടികളെ സ്കൂൾ പരിസരം, പൂന്തോട്ടം,ലൈബ്രറി അടുക്കള, പൊതു കിണർ എന്നിവ പരിചയപ്പെടുത്തി. അതിനായി കുട്ടികളെയും കൂട്ടി സ്കൂളിൻെറ ചുറ്റും നടക്കുകയും കുട്ടികൾക്ക് വേണ്ട അവബോധം ഉളവാക്കുകയും ചെയ്തു. രണ്ടാം ദിനമായ 04/06/25ന് കുട്ടികളിൽ ഗതാഗത സംവിധാനത്തെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി.നമ്മൾക്കും വാഹനമാകാം എന്ന പ്രവർത്തനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ റോഡിന്റെ മാതൃക തയ്യാറാക്കുകയും കുട്ടികളെ വാഹനങ്ങളായി സങ്കൽപ്പിച്ച് റോഡിലൂടെ വാഹന സഞ്ചാരം നടത്തി.5/06/25 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. 9/06/2025 ന് പൊതുആരോഗ്യത്തിനെക്കുറിച്ചുളള മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളാണ് നടന്നത്. കുട്ടികളിൽ പോഷണം, ശുചിത്വം, എന്നിവയിൽ ഊന്നിക്കൊണ്ടുളള പ്രവർത്തനങ്ങളാണ് നടന്നത്. റോഹൻെ്റയും അപ്പുവിൻെ്റയും കഥയിലൂടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ജീവിതത്തിൽ വ്യായാമത്തിൻെ്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിൽ ZUMBA പരിശീലനം നടന്നു. തുടർന്ന് ഓരോരുത്തരും കഴിച്ച ഭക്ഷണം ഉൾപ്പെടുത്തി ഭക്ഷണ പ്ലേറ്റ് ചിത്ര രചനയും നടത്തി. വീഡിയോ പ്രസൻേ്റഷൻ (Balanced diet for food wast avoidance) നടത്തി. ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തി. തുടർപ്രവർത്തനമായി Healthy diet plan തയ്യാറാക്കി. 11-6-2025 ന് മൂല്യബോധനവുമായി ബന്ധപ്പെട്ട് പൊതുമുതൽ സംരക്ഷണമായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളിൽ സ്വന്തം സാധന സാമഗ്രികൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുക, ക്ലാസിലെ പൊതുവായ സാമഗ്രികൾ കൂട്ടുത്തരവാദിത്തത്തിൽ സംരക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിലൂടെ പൊതു-മുതൽ സംരക്ഷണം ഒരു ശീലമാക്കി തീർക്കേണ്ടതിൻെ്റ ആവശ്യകത ബോധ്യപ്പെടുത്തി. 12-6-2025 ന് നടന്ന മൂല്യാധിഷ്ഠിത പഠനത്തിലെ വിഷയം പരസ്പര സഹകരണത്തിൻെ്റ പ്രാധാന്യം എന്നതായിരുന്നു. ഈ ആശയം കുട്ടികളിലേക്കെത്തിക്കുന്നതിനായി പ്രാവിൻെ്റയും ഉറുമ്പിൻെ്റയും കഥ സരിത ടീച്ചർ പറഞ്ഞു കൊടുത്തു. തുടർന്ന് Happy life for helping others എന്ന വിഷയത്തിൽ വീഡിയോ പ്രസൻേ്റഷൻ നടത്തി. പരസ്പരസഹകരണവുമായി ബന്ധപ്പെട്ട ക്ലാസ്റൂം അനുഭങ്ങൾ കുട്ടികൾ പങ്കുവെച്ചു. പരസ്പരസഹകരണം വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് എന്ന ചിന്ത കുട്ടികളിൽ രൂപപ്പെടുത്താനുതകുന്ന വിവിധ സന്ദർഭങ്ങൾ അധ്യാപിക പങ്കുവെച്ചു.13-6-2025 ന് ഇതു വരെ നടന്നിട്ടുളള പ്രവർത്തനങ്ങൾ വഴി കുട്ടികളിലുണ്ടായ ധാരണകളുടെ പൊതുക്രോഡീകരണമാണ് നടന്നത്.
ജൂൺ 19-27 വായനാവാരാചരണം
19-6-2025 ന് വായനാദിനം G.L.P.S KOODATHAI സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായന ദിന പ്രതിജ്ഞ ചൊല്ലി. ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സരിത ടീച്ചർ സംസാരിച്ചു. ശ്രീമതി പ്രിയ സുബീഷ്,ശ്രീമതി സരിത, ശ്രീ ഷനീവ്, ശ്രീമതി രമ്യ, ശ്രീമതി രഖ്ന എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനവും,നിരവധി പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും നടന്നു. ശ്രീമതി ജിസ്ന ദാസ് നന്ദി പറഞ്ഞു കൊണ്ട് പരിപാടി അവസാനിപ്പിച്ചു.
20-6-2025 ന് ക്ലാസ്സ് തല വായനാമത്സരം നടന്നു.ഒന്നാം ക്ലാസ്സിൽ നിന്ന് അനുനന്ദയും,അക്ഷയും. രണ്ടാം ക്ലാസ്സിൽ നിന്ന് ആഗ്നേയും. മുന്നാം ക്ലാസ്സിൽ നിന്ന് ശ്രീനികയും,ജാൻവിയും. നാലാം ക്ലാസ്സിൽ നിന്ന് ആര്യയും വിജയികളായി തിരഞ്ഞെടുത്തു. 23-6-2025 ന് ക്ലാസ്സ് തല ക്വിസ് മത്സരം നടത്തി.
24-6-2025 ന് ജി.എൽ.പി.എസ്.കൂടത്തായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഷൈജ ടീച്ചർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല.എ.കെ സ്വാഗതവും എം.പി.ടി.എ ചെയർപേഴ്സൺ അഞ്ജു ആശംസകളും സീനിയർ അസിസ്റ്റൻ്റ സരിത ആർ.എസ് നന്ദിയും പറഞ്ഞു.മധുരം മലയാളം പദ്ധതിയുടെ ഭാഗമായി CHALLENGER’S CLUB ചുണ്ടക്കുന്ന് സ്കൂളിലേക്ക് 5 മാതൃഭൂമി ദിനപത്രം സ്പോൺസർ ചെയ്യ്തു.വായനാദിനത്തോടനുബന്ധിച്ച് അമ്മ വായനാമത്സരം നടന്നു. ഒന്നാം സ്ഥാനം ശ്രിമതി അഞ്ജുവും രണ്ടാം സ്ഥാനം ശ്രിമതി പ്രിയയും മൂന്നാം സ്ഥാനം ശ്രിമതി ജസിൻതയും നേടി.
25-6-2025 ന് വായനവാരാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തല കയ്യക്ഷര മത്സരം നടത്തി. ഒന്നാം ക്ലാസ്സിൽ നിന്ന് അനുനന്ദയും രണ്ടാം ക്ലാസ്സിൽ നിന്ന് ശിവന്യ ലക്ഷ്മിയും മൂന്നാം ക്ലാസ്സിൽ നിന്ന് നയോനിക വിനീഷും നാലാം ക്ലാസ്സിൽ നിന്ന് മിലനെയും മത്സര വിജയികളായി തിരഞ്ഞെടുത്തു.
26-6-2025 ന് വായനാവാരാചരണത്തിൻെ്റ ഭാഗമായി 1,2 ക്ലാസ്സിന് കഥ പറയൽ മത്സരവും 3,4 ക്ലാസ്സിന് വായനാക്കുറിപ്പ് മത്സരവും നടത്തി. ഒന്നാം ക്ലാസ്സിൽ നിന്നും അക്ഷയ്, രണ്ടാം ക്ലാസ്സിൽ നിന്നും ദേവനന്ദ, മൂന്നാം ക്ലാസ്സിൽ നിന്നും ശ്രീനിക, നാലാം ക്ലാസ്സിൽ നിന്നും ശിവന്യയെയും വിജയികളായി തിരഞ്ഞെടുത്തു.
27-6-2025 ന് വായനാവാരാചരണത്തിൻെ്റ സമാപനദിനത്തിൽ ജനതാ ലൈബ്രറി സന്ദർശിച്ചു. സംസ്ഥാന Library council അംഗം c.c ആൻഡ്രൂസ് കുട്ടികളുമായി സംവദിച്ചു. ലൈബ്രേറിയൻ ശ്രീ.മത്തായി സ്വാഗതവും ചെയ്തു. കുട്ടികൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെട്ടു. ശ്രീമതി. റംല ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാലയത്തിൽ വച്ച് കുട്ടികൾ തയ്യാറാക്കിയ പതിപ്പ് പ്രകാശന ചടങ്ങും നടന്നു.
-
വായനാവാരചരണ ഉദ്ഘാടനം
-
പുസ്തക പ്രദർശനം
-
വായനാമത്സരം
-
മധുരം മലയാളം പദ്ധതി ഉദ്ഘാടനം
-
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
-
അമ്മവായന വിജയി
-
വായനാക്കുറിപ്പ് മത്സരം
-
ലൈബ്രറി സന്ദർശനം
-
പതിപ്പ് പ്രകാശനം
ലോക ലഹരി വിരുദ്ധ ദിനം
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.എൽ.പി.എസ് കൂടത്തായി സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടി. കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് 2 മില്യൺ പ്രതിജ്ഞ കുട്ടികളും പൊതുജനങ്ങളും കൂടി എടുത്തു. അങ്ങാടിയിൽ വെച്ച് സൂബാ ഡാൻസ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.കെ റംല ടീച്ചർ ,പി ടി എ പ്രസിഡൻറ് അനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് സരിത ടീച്ചർ എന്നിവർ സംസാരിച്ചു.
-
ലഹരി വിരുദ്ധറാലി
-
2 മില്യൺ പ്രതിജ്ഞ
-
സൂബാഡാൻസ്