ജി എൽ പി എസ് കുപ്പത്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1936 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഹരിജൻ വെൽഫെയർ സ്കൂളാണ് ഇന്നത്തെ കുപ്പത്തോട് ഗവ. എൽ.പി. സ്കൂളായി മാറിയത്. ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പുഞ്ചവയലിൽ‍ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലേക്ക് അമ്മാനി, നീർവാരം, പാതിരിയമ്പം,നെല്ലിയമ്പം എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളായിരുന്നു എത്തിയിരുന്നത്. 1976 ലാണ് ഈ വിദ്യാലയത്തിൻറെ പ്രവർത്തനം നിലവിലുള്ള അമ്മാനി എന്ന പ്രദേശത്തേക്ക് മാറ്റിയത്. ഘട്ടംഘട്ടമായി സർക്കാരിൽ നിന്ന് ലഭിച്ച സഹായത്താൽ വിദ്യാലയത്തിന് ഇന്നത്തെ രീതിയിലുള്ള ഭൗതികവും അക്കാദമികവുമായ പുരോഗതി കൈവരിക്കാൻ സാധിച്ചു.