ജി എൽ പി എസ് എരുവ സൗത്ത്/അക്ഷരവൃക്ഷം/എന്റെ പരൽമീൻകുഞ്ഞുങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരൽമീൻ കുഞ്ഞുങ്ങൾ

എന്റെ പേര് പ്രണവ് . കൊറോണ അസുഖം വന്നത് കാരണം ഞാനും അമ്മാമയും അപ്പൂപ്പനും അമ്മയും അനിയനും എപ്പോഴും വീട്ടിൽ തന്നെയാണ് .സ്‌കൂളിലും ട്യൂഷനും ഏരുവേ അമ്പലത്തിലും ഒന്നും പോകണ്ട .ടി വി കണ്ടു മടുത്തപ്പോ ഞാനും ന്റെ അനിയനും കളിയ്ക്കാൻ പറമ്പിലേക്ക് ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപ്പൂപ്പൻ കുളത്തിൽ ചൂണ്ട ഇടുന്നത് കണ്ടത് . ഞങ്ങൾ ഓടി അടുത്ത ചെന്ന് മീൻ കൊത്തുന്നതും നോക്കി ഇരുപ്പായി അപ്പോഴാണ് കുഞ്ഞു പൊടി മീനുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നത് കണ്ടത് ... ഞാൻ പതുക്കെ അപ്പൂപ്പൻ കാണാതെ തോർതെടുത്തു മീൻ കോരാൻ തുടങ്ങി ... കുഞ്ഞു കുപ്പിയിൽ കുറെ മീൻ കുഞ്ഞുങ്ങൾ ...അപ്പോഴാണ് കോറോണേയെക്കാളും വേഗത്തിൽ ഞങ്ങളെ കാണാതെ പേടിച്ചും ദേഷ്യപെട്ടുമുള്ള അമ്മയുടെ വരവ് .... വന്നതും കുപ്പിക്കിട്ടു ഒറ്റ തട്ട് ...... അടി കൊണ്ട് കരയുമ്പോഴും എന്റെ സങ്കടം ആ മീൻ കുഞ്ഞുങ്ങളെ ഓർത്തായിരുന്നു .

Pranav
2 G.L.P.S Eruvasouth
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 01/ 2022 >> രചനാവിഭാഗം - ലേഖനം