വന്നു പിടിച്ചു കീഴടക്കി
മനുഷ്യ മഹാരാശിയെ
കൊറോണയെന്ന ഭീകരൻ
കൊറോണയെന്ന ഭീകരൻ
ചൈനയിൽ തുടങ്ങി ലോകംകീഴടക്കി
സൂക്ഷ്മവൈറസാം കൊറോണക്കുമുന്നിൽ
പൊരുതി വിയർക്കുന്നു ചിലർ മരിച്ചു വീഴുന്നു
അതിലുണ്ടമേരിക്ക,ഇറ്റലി,ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും
മതമില്ല ജാതിയില്ല രാജ്യവ്യത്യാസമില്ല നേർക്കുനേർ മനുഷ്യർ മാത്രം
കൊച്ചുകേരളം മാതൃകയായീലോകരാജ്യങ്ങൾക്കാകമാനം
പൊരുതും പൊരുതും ജയിച്ചു മുന്നേറുകതന്നെചെയ്യും നാം.