ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/വൈറസ് വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വരുത്തിയ വിന

പ്രിയപ്പെട്ട കൂട്ടുകാരെ,
ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് നമ്മുടെ ലോകം ഇന്ന് നേരിടുന്ന അതിഭയാനകരമായ പ്രശ്നത്തെക്കുറിച്ചാണ്. കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം ഈ വൈറസ് പടരുന്നു. ഈ വൈറസ് ആദ്യം പിടിപെട്ടത് ചൈനയിലെ വുഹാനിലാണ് .തുടർന്ന് ഈ മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു .ഓരോ രാജ്യത്തും മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ദിവസവും ഒരാളെങ്കിലും മരണപ്പെടുന്നു. ഈ മഹാമാരിയെ ചെറുക്കാൻ ഒട്ടുമിക്ക രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചു.പരീക്ഷകളൊന്നും നടക്കാതെ സ്കൂളുകൾ നേരെത്തെ അടച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നമുക്ക് കുറേ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.'ഭയം വേണ്ട ജാഗ്രത മതി' എന്ന് പറഞ്ഞിട്ടുണ്ട്. കൊറോണയുടെ ആദ്യത്തെ ലക്ഷണം -പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ്. ആരോഗ്യ വകുപ്പ് പറയുന്ന നിർദ്ദേശങ്ങൾ - കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക., മാസ്ക് ധരിക്കുക എന്നിവയാണ് ഈ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് കൊറോണയെ അതിജീവിക്കാം.

ശ്രേയ. പി.വി
2 ബ് ജി.എൻ.യു.പി.സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം