ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/മാഹിയുടെ മനസ്സ്

മാഹിയുടെ മനസ്സ്

മണിക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു പാവം ബാലനുണ്ടായിരുന്നു. അവന്റെ അച്ഛൻ മരം വെട്ടുകാരനായിരുന്നു. ജോലിക്കിടയിൽ ദേഹത്ത് മരം വീണ് അയാൾ മരണപ്പെട്ടു. അവന്റെ അമ്മ ഹൃദ്രോഗിയായിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ അമ്മയും മരിച്ചു. ആ മരണം അവനെ വല്ലാതെ തളർത്തി. പിന്നെ അവനെ നോക്കിയതും വളർത്തിയതുമെല്ലാം തോമാച്ഛായൻ എന്ന തട്ടുകടക്കാരനായിരുന്നു.തോമാച്ഛായൻ അവന് നല്ല ഒരു പേരിട്ടു. മാഹി എന്നായിരുന്നു ആ പേര്. തോമാച്ഛായൻ അവനെ ഒരു സ്കൂളിൽ ചേർത്തു. അവിടത്തെ കുട്ടികൾ അവനെ കളിയാക്കിക്കൊണ്ടേയിരുന്നു. കാരണം അവൻ ഞൊണ്ടി ഞൊണ്ടിയാണ് നടന്നിരുന്നത്. അവൻ കൊണ്ടു പോയിരുന്ന ബോണ്ടയും വടയും അവിടത്തെ കുട്ടികൾ തിന്നു തീർത്തു.എന്നാൽ അവന് എപ്പോഴും സ്കൂളിൽ ഭക്ഷണം കൊടുത്തിരുന്നത് നന്ദദേവ് എന്ന കുട്ടിയായിരുന്നു.നന്ദദേവും മാഹിയും നല്ല സുഹൃത്തുക്കളായിരുന്നു. മാഹിയെ മറ്റുള്ളവർ ഉപദ്രവിക്കുമ്പോൾ നന്ദദേവ് അവനെ ആശ്വസിപ്പിക്കുമായിരുന്നു. ഒരു ദിവസം സ്കൂളിനടുത്തുള്ള പുഴയിൽ ‍ഹെഡ് മാസ്റ്റർ കാൽ വഴുതി വീണു. അപ്പോൾ മാഹി മാത്രമാണ് മാഷിനെ രക്ഷിക്കുന്നതിനുവേണ്ടി പുഴയിലേക്ക് ചാടിയത്. അന്ന് ഹെഡ് മാസ്റ്റർ അവന് പുസ്തകങ്ങളും ബാഗും പഠനോപകരണങ്ങളും വാങ്ങാനുള്ള കാശ് കൊടുത്തു. അവനെ കളിയാക്കിക്കൊണ്ടിരുന്ന കുട്ടികൾ അപ്പോഴവനെ അഭിനന്ദിച്ചു. സ്കൂളിൽ നിന്നും പി ടി എ യിൽ നിന്നും ക്ലബ്ബിൽ നിന്നും അവന് അനുമോദനം ലഭിച്ചു.
ഈകഥയിലൂടെ ആരെയും നിസാരനായി കാണരുതെന്ന സന്ദേശമാണ് നമുക്ക് ലഭിക്കുന്നത്.

സായന്ത് പി
5 എ ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ