ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ ജീവൻ.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നമ്മുടെ ജീവൻ.

അവധിക്കാലാഘോഷം കഴിയാറായി. ഇനി രണ്ടു ദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും. പെട്ടന്നാണ് അമ്മുവിന് ഇക്കാര്യം ഓർമ്മ വന്നത്.'ശൊ സ്കൂൾ തുറക്കണ്ടായിരുന്നു 'എന്നവൾ സ്വയം പിറുപിറുത്തു. അവളിക്കാര്യം അമ്മയോട് പോയി പറഞ്ഞു. അമ്മയാണെങ്കിലോ അവളോട് എപ്പോഴും 'പഠിക്ക്, പഠിക്ക് ' എന്നുപറഞ്ഞുകൊണ്ടിരിക്കും. എപ്പോഴത്തെയും പോലെ തന്നെ അവളോട് അതേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. "എന്റെ അമ്മേ, സ്കൂൾ അടച്ച സമയത്തും പഠിക്കാനോ? ആവശ്യമുള്ള കാര്യമൊക്കെ ഞാൻ ശേഖരിച്ചു വെക്കാറില്ലേ, പിന്നേം പിന്നേം ഇതു പറയണോ..?” അമ്മു അവളുടെ അമ്മയോട് പറഞ്ഞു. "അതൊക്ക പോട്ടെ.. അമ്മേ, എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ട‍ൂല്ലോ.....” "ഉം.. എനിക്കിവിടെ ഒരുപാട് ജോലി ഉണ്ട് ,നീ ഒന്നുപോയെ മോളെ..” " ആ ശരി അമ്മേ.”
അങ്ങനെ ആ ദിവസം വന്നെത്തി . ജൂൺ 1. അമ്മു നല്ല മിടുക്കിയായി സ്കൂളിൽ പോയി. അന്ന് വൈകുന്നേരം നല്ല സന്തോഷത്തിലായിരുന്നു അവൾ വന്നത്. ദിവസങ്ങൾ കടന്നുപോയി. ജൂൺ 4ന് രാവിലെ എഴുന്നേറ്റു വന്നത് ഒരു സംശയവുമായാണ്.
"അമ്മേ എന്റെ ക്ലാസിലെ ഒരു ക‍ുട്ടി പച്ചക്കറി ഒന്നും കഴിക്കില്ല, മെലിഞ്ഞിട്ടാണ്,അവൾക്കിടയ്‌ക്കിടെ ഓരോ രോഗങ്ങൾ വരുന്നു. എന്തു കൊണ്ടാണമ്മേ അവൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ?”.
"അത് മോളെ, ആ കുട്ടിക്ക് നല്ല ആരോഗ്യമോ രോഗപ്രതിരോധശേഷിയോ ഇല്ലാത്തതിനാലാണ്. നല്ല മോളായി ആഹാരം കഴിച്ചാൽ അങ്ങനെ ഒന്നും വരില്ല.” സമയം 9മണി 'ബൈ 'അമ്മേ അമ്മു സ്കൂളിലേക്ക് പോയി. ടീച്ചർ ക്ലാസിൽ പരിസ്ഥിതി ദിനത്തെക്ക‍ുറിച്ചാണ് പറഞ്ഞത്. വൈകുന്നേരം സ്കൂൾ വിട്ട് വന്നയുടനെ അവൾ അമ്മയോട് പറഞ്ഞു.
"അമ്മേ.. ആ കുട്ടിയില്ലേ, ഞാൻ രാവിലെ പറഞ്ഞ ആ കുട്ടി, അവളിന്ന് അസംബ്ലിയിൽ ക്ഷീണായി വീണു”.
"അതെയോ മോളെ, അവൾക്ക് വിറ്റമിൻസ് ഒന്നും ലഭിക്കാത്തതിനാലാണ്.”
"പിന്നെ അമ്മേ.. എനിക്ക് ഒരുപാട് ഹോംവർക്ക്‌ ഉണ്ട്.” അമ്മുപറഞ്ഞു.
"എന്താണ് ഹോംവർക്ക് " അമ്മ ചോദിച്ചു.
"നാളത്തെ പരിസ്ഥിതി ദിനത്തിന്റെയാണ് "അമ്മു പറഞ്ഞു. പിറ്റേന്ന് രാവിലെ, "അമ്മേ, എനിക്കിന്ന് ചെടി നടണം"അമ്മു വിളിച്ചു കൂവി. "ആ മോളെ, സ്കൂളിൽ നിന്നും ചെടി കിട്ടും" അമ്മ പറഞ്ഞു. അന്ന് തന്നെ അവൾ സ്കൂളിൽ നിന്ന് കിട്ടിയ ചെടികൾ നട്ടു. അവൾ അമ്മയോട് പറഞ്ഞു "അമ്മേ ആ വളപ്പില്ലേ, ആരും താമസിക്കാത്ത ആ വീടുള്ള വളപ്പ് , അവിടെ നിറച്ചും പ്ലാസ്റ്റിക് ആണ്. ഇത് നമ്മുടെ പരിസ്ഥിതിക്ക് മോശമല്ലേ? ഞാൻ അത് വൃത്തിയാക്കട്ടെ.?” "വേണ്ട മോളെ" അമ്മ പറഞ്ഞു. "വേണം, ഞാനത് വൃത്തിയാക്കും.” അമ്മു അത് വൃത്തിയാക്കുന്നത് നാട്ടുകാർക്ക് ഒരു പ്രചോദനമായി. അവർ നാട് മുഴുവൻ വൃത്തിയാക്കി. അവസാനം അവൾ എല്ലാവരോടുമായി പറഞ്ഞു. "ഈ പരിസ്ഥിതി നമ്മുടെ ജീവൻ ആണ്, അതിനെ നാം ആണ് സംരക്ഷിക്കേണ്ടത് "

ശ്രീതു . കെ
7 എ ജി.എൻ.യു.പി.സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ