ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ‍ു എന്ന പെൺക‍ുട്ടി

ഒരു ശബ്ദത്തിലൂടെയാണ് എല്ലാവരും അവളെ കണ്ടത്. ഒരു ക‍ുഞ്ഞിന്റെ കരച്ചിലി ലൂടെ." ക‍ുഞ്ഞിക്കാലുകൾ, ക‍ുഞ്ഞിക്കൈകൾ എന്തു ഭംഗിയാണ് ആ ക‍ുഞ്ഞിനെ കാണാൻ " അവളെ കണ്ടപ്പോൾ തന്നെ എല്ലാവരുടെയും സംസാരം ഇതായിരുന്നു. പക്ഷെ ആരും അവളെ ഏറ്റെടുക്കാൻ ശ്രമിച്ചില്ല. ഒരു തോണിയിലെ പുതപ്പിൽ കിടക്കുക യാണ്, ആ കൊച്ചു കുഞ്ഞ്.ആര് ഈ കുഞ്ഞിനെ സംരക്ഷിക്കും എന്ന സംശയമായിരുന്നു എല്ലാവർക്കും. ഇതെല്ലാം വിലാസിനി അമ്മൂമ്മ കാണുന്നുണ്ടായിരുന്നു. ചുക്കിച്ച‍ുളിഞ്ഞ ശരീരം, പല്ലില്ലാത്ത വായ, ചുരുണ്ട മുടി, കയ്യിൽ നീളമുള്ള ഒരു വടി. അമ്മൂമ്മയെ അവരുടെ മക്കൾ ഉപേക്ഷിച്ചു പോയതാണ്. പക്ഷെ നിറയെ സ്നേഹം ആ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ആരും തിരിച്ചറിഞ്ഞില്ല. വിലാസിനി അമ്മൂമ്മ തന്റെ കയ്യിലുള്ള വടി നിലത്തു വച്ച് കുഞ്ഞിനെ പതുക്കെ എടുത്തു മാറോടു ചേർത്തു പിടിച്ചു. മുത്തശ്ശിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നു. അത്യാവശ്യം പണം കൈയിൽ ഉണ്ടായിരുന്നതിനാൽ അമ്മൂമ്മ അവളെ പൊന്നുപോലെ വളർത്തി, അവൾക്ക് അമ്മു എന്ന പേര് നൽകി.അവളെ വലിയ ഒരാളാക്കണം എന്നായിരുന്നു മുത്തശ്ശിയുടെ ആഗ്രഹം.അങ്ങനെ അവൾ സ്കൂളിൽ പോയി പഠിച്ചു. വീട്ടിൽ ദാരിദ്ര്യമാണ്, എങ്കിലും മുത്തശ്ശി അത് അവളെ അറിയിച്ചില്ല. ചില പണിക്കുപോയി മുത്തശ്ശി കാശ് ഉണ്ടാക്കും.പപ്പടം വിറ്റ‍ും മറ്റ‍ു ജോലി ചെയ്തും. അമ്മു ആണെങ്കിലോ നന്നായി പഠിച്ച് ക്ലാസ്സിൽ ഒന്നാമതെത്തും കുറച്ചു നാള‍ുകൾക്കു ശേഷം അമ്മൂമ്മ കിടപ്പി ലായി. അതോടെ അമ്മുവിന്റെ പഠിത്തം മുടങ്ങി.ഒരു ദിവസം അമ്മൂമ്മ അവളോട് പറഞ്ഞു.  : "മോളെ, നീ സ്കൂളിൽ പോകണം”. അപ്പോൾ അമ്മു പറഞ്ഞ‍ു  : "എന്താ മുത്തശ്ശി പറയുന്നത് ! മുത്തശ്ശിയെ വിട്ട് ഞാൻ എങ്ങും പോകില്ല. എനിക്കിനി പഠിക്കണ്ട. എനിക്ക് എന്റെ മുത്തശ്ശിയെ മാത്രം മതി.”

"അങ്ങനെ പറയരുത്. എന്റെ കാലം കഴിഞ്ഞാൽ നിനക്ക് ആരാണ് ഉണ്ടാവുക? നിനക്ക് നല്ല ജോലി വേണ്ടേ?”
"അതു വേണം പക്ഷെ......... മുത്തശ്ശിക്കാരാ മരുന്ന് എടുത്തു തരിക?”
"നീ ഈ കിടക്കയുടെ അടിയിൽ മരുന്ന് വച്ചാൽ മതി. ഞാൻ എടുത്തു കുടിച്ചോളാം.”
അമ്മു പറഞ്ഞ‍ു:"ശരി മുത്തശ്ശിയുടെ ആഗ്രഹം പോലെ.” മുത്തശ്ശി പറഞ്ഞ‍ു :"ഇപ്പൊ ഒമ്പത് മണി യാകാൻ പോകുന്നതേ ഉള്ളൂ. വേഗം പോയാൽ സ്കൂളിൽ എത്താം.”
അമ്മു അവളുടെ കൊച്ചു തുണി സഞ്ചിയിൽ പാഠപുസ്തകങ്ങൾ വച്ച് സ്കൂളിലേക്ക് തിരിച്ചു. വൈകീട്ട് നാലുമണി കഴിഞ്ഞപ്പോൾ വീട്ടിലെത്തി. മുത്തശ്ശിക്കു വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. അവൾ വന്നു കഴിഞ്ഞാൽ ചില ജോലിക്കും അവൾ പോകും. രാത്രി കൈ നിറയെ പണവുമായിട്ടാണ് അവൾ വീട്ടിലേക്കു വരിക. ഇടയ്ക്കിടെ അപ്പുറത്തെ വീട്ടിലെ മീര ചേച്ചി മുത്തശ്ശിയെ നോക്കാൻ വരും. അമ്മു എട്ടു മുതൽ ഒമ്പത് വരെ പുസ്തകം വായിക്കും. ബാക്കിയുള്ള സമയങ്ങളിൽ എല്ലാം, ചെടികളെ പരിപാലിച്ചും ശുശ്ര‍ൂഷിച്ചും സംസാരിച്ചും അവളുടെ ഒരു കൂട്ടുകാരിയെ പോലെ വളർത്തി . മുത്തശ്ശി എങ്ങനെയാണ് അമ്മുവിനെ നോക്കിയത് അതുപോലെയാണ് അമ്മു അവളുടെ ചെടികളെ നോക്കുന്നത്. മുത്തശ്ശി കിടപ്പിലായതിനാൽ മീര ചേച്ചിയാണ് ചോറും കറിയും വച്ച് കൊട‍ുക്ക‍ുന്നത്. അമ്മുവിന് പണത്തിന്റെ പ്രശ്നം ആണ്. വലിയ ക്ലാസ്സിൽ എത്തിയതിനാൽ ഫീസ് അടക്കണം. മുത്തശ്ശി പറഞ്ഞ‍ു:"മോളെ അമ്മ‍ൂ, ഞാൻ മരിച്ചതിനു ശേഷം നീ മച്ചിൻ പുറത്തെ പെട്ടിയിലെ കൊച്ചു കള്ളി തുറന്നു നോക്കണം. നിനക്ക് വേണ്ടി തരാൻ അതു മാത്രമേ ബാക്കി ഉളളൂ.” ഏതാനും ദിവസങ്ങൾക്കു ശേഷം മുത്തശ്ശി മരിച്ചു. അവൾ മുത്തശ്ശി പറഞ്ഞത് നോക്കാൻ മച്ചിൻ മുകളിലെ പെട്ടിയിലെ കൊച്ചു കള്ളി തുറന്നു നോക്കി. അതിൽ അമ്മൂമ്മ യുടെ ഫോട്ടോ ഉണ്ട്. കുറച്ചു പണവും ഒരു പുസ്തകവുമാണ് ഉണ്ടായിരുന്നത്. ആ പുസ്തകത്തിൽ ചെടികളെ കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ ഒരു മയിൽ‌പ്പീലി ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ അവളുടെ മുത്തശ്ശി പല്ലില്ലാത്ത വായ കൊണ്ട് പൊട്ടിച്ചിരിക്കുന്നത് ആണ് അവൾക്ക് ഓർമ വന്നത്.
രണ്ടു വർഷങ്ങൾക്കു ശേഷം ആ നാട്ടിൽ ഒരു രോഗം പടർന്നു പിടിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാത്തത് കൊണ്ടും ശുചിത്വം ഇല്ലായ്മ കൊണ്ടും ആണ് രോഗം പടർന്നു പിടിച്ചത്. അതു അമ്മു ആ നാട്ടിലെ എല്ലാവരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മരങ്ങൾ നട്ടു പിടിപ്പിച്ചും അരുവികളെ സംരക്ഷിച്ചും വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ പാലിച്ചും ആ നാടിനെ രോഗത്തിൽ നിന്നും കര കയറ്റി. അന്ന് അവൾക്കു തുണയായി ആ നാട്ടിലെ നാട്ടുകാർ എല്ലാരും ഉണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷിച്ചു അവൾ ആ ലോകം അറിയപ്പെടുന്ന ഒരാളായി മാറി. "ഇവളെ നമുക്ക് പുഴയിൽ നിന്നാണ് കിട്ടിയത് എങ്കിലും ഇവൾ അനാഥ അല്ല ഇവൾ പ്രകൃതിയുടെ കുഞ്ഞാണ്" അവിടെ ഉള്ള ഒരാൾ പറഞ്ഞു . അങ്ങനെ അവൾ ആ നാടിന്റെ കുഞ്ഞായി മാറി. നാടിന്റെ നന്മക്കു വേണ്ടി പോരാടി. ജനങ്ങൾ അവളെ ഒരു ഡോക്ടർ ആക്കി മാറ്റി. രോഗികളെ ചികിത്സിച്ചു അമ്മു കാശ് ഉണ്ടാക്കി.മരിക്കുന്നതിന് മുൻപ് മുത്തശ്ശി അവളോട്‌ പറഞ്ഞ കാര്യം അമ്മു ഓർത്ത‍ു, "നാട്ടുകാർ എല്ലാം നമുക്ക് വേണ്ടി കയ്യടിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ വിജയമുണ്ടാകുക.”

ശ്രീനന്ദ.പി
6 എ ജി.എൻ.യു.പി.സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ