ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ഒറ്റപ്പെടുത്തൽ
ഒറ്റപ്പെടുത്തൽ
ഒരിടത്ത് ഒരു കൊച്ചു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ മരങ്ങളെയും ചെടികളെയും സ്നേഹിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് രാഘവ്. അദ്ദേഹം ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുമായിരുന്നു. പക്ഷേ നാട്ടുകാരെല്ലാം അദ്ദേഹത്തെ കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ കൂട്ടുകാർ മരങ്ങളായിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു പകർച്ചാ രോഗം പിടിപെട്ടു. ആർക്കും പുറത്തിറങ്ങാൻ പറ്റാതെയായി. ഭക്ഷണം പോലും കിട്ടാതായി. അപ്പോൾ രാഘവ് താൻ നട്ട മരങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഗ്രാമവാസികൾക്ക് നൽകി. അപ്പോഴാണ് ഗ്രാമവാസികൾക്ക് തങ്ങളുടെ തെറ്റുകൾ മനസ്സിലായത്. അവർ രാഘവിനെ ഒറ്റപ്പെടുത്താതെ സ്നേഹിക്കാൻ തുടങ്ങി.കൂടാതെ മരങ്ങളെയും ........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ