ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/അമ്മുവിന്റെ ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ആഗ്രഹം

നല്ലമിടുക്കിയായ കുട്ടിയായിരുന്നു അമ്മു. ദാരിദ്ര്യത്തിലും സ്വപ്നങ്ങൾ കാണാൻ അവൾഇഷ്ടപ്പെട്ടിരുന്നു. നല്ലൊരു അധ്യാപിക ആവണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. തന്റെ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുക എന്നതാണ് അവളുടെ ആഗ്രഹം. അച്ഛന്റെ മരണം അവളുടെ പഠനത്തെ വല്ലാതെ ബാധിച്ചു. അവളുടെ പതിവ് സന്തോഷം മെല്ലെ മെല്ലെ തിരി താഴ്ത്താൻ തുടങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തും അമ്മ മറ്റു വീടുകളിൽ പോയി പണിയെടുത്തുമാണ് ഇവരുടെ ജീവിതം മുന്നോട്ട് നീങ്ങിയത്. എപ്പോഴും ഉണർന്ന ചിന്താശേഷിയുള്ള അമ്മു അന്ന് മുതൽ ‍ശുന്യമായിരുന്നു. ”ഭാവിയിൽ നിനക്കാരാവണം " എന്ന ടീച്ചറുടെ ചോദ്യത്തിന് മൗനം മാത്രമായി ചുരുങ്ങി. ഒറ്റക്കിരുന്ന അവളുടെ അരികിലേക്ക് അമ്മ വന്ന് മെല്ലെ ഒന്ന് തലോടി. പുറത്ത് ചാറ്റൽ മഴ ചാറിത്തുടങ്ങിയിരുന്നു. “ജീവിതം വളരെ ചെറുതാണ്.” അമ്മയുടെ ഈ വാക്കുകൾ അവളുടെ കണ്ണ് നനയിച്ചു. എന്നോ കരിഞ്ഞുണങ്ങിയ സ്വപ്നങ്ങൾക്ക് തളിരിലകൾ കണ്ടു തുടങ്ങി. എല്ലാ കഷ്ടപ്പാടുകളെയും തരണം ചെയ്ത് അവളുടെ ആഗ്രഹം നിറവേറ്റി.ആ ഗ്രാമത്തിലെ ജനങ്ങളോടൊത്ത് അമ്മുവും അമ്മയും സന്തോഷത്തോടെ ജീവിക്കുന്നു.

ശ്രേയ കെ
5 എ ജി എൻ യു പി സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ