ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
 എട്ടാം ക്ലാസിലെ ലീഡർ ആയിരുന്നു രാജു. അവന്റെ അദ്ധ്യാപകൻ, വിദ്യാർത്ഥികൾ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കണമെന്ന് പറഞ്ഞിരുന്നു. പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷയും നല്കിയിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ രാമു ആണെന്ന് മനസ്സിലായി. ക്ലാസ് ലീഡറായ രാജു രാമുവിന്റെ അടുത്തു ചെന്ന് “എന്താ രാമൂ നീ ഇന്ന് പ്രാർത്ഥനക്ക് വരാതിരുന്നത്?” എന്നു ചോദിച്ചു.രാമു മറുപടി തരാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. അദ്ധ്യാപകൻ രാജുവിനോട് ചോദിച്ചു “രാജു, ഇന്നാരൊക്കെയാ പ്രാർത്ഥനക്ക് വരാതിരുന്നത്?” എന്ന് . 
      “സാ‍ർ ഇന്ന് എല്ലാവരും വന്നിരുന്നു രാമു മാത്രം വന്നില്ല” എന്ന് രാജു പറഞ്ഞു. “എന്താ രാമൂ, രാജു പറഞ്ഞത് സത്യമാണോ... നീ ഇന്ന് പ്രാർത്ഥനക്ക് പങ്കെടുത്തില്ലേ?” 
      “ഇല്ല സാർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല” രാമു പറഞ്ഞു. ഇത് പറഞ്ഞപ്പോൾ കുട്ടികൾ അവനെ നോക്കി ചിരിക്കാൻ തുടങ്ങി കാരണം അവർക്ക് രാമുവിനെ ഇഷ്ടമായിരുന്നില്ല. അവൻ പഠിക്കുന്ന കുട്ടിയായതുകൊണ്ട് അവർ അവനെ കാണുമ്പോൾ വെറുപ്പ് പ്രകടമാക്കിയിരുന്നു. അദ്ധ്യാപകൻ അവനോട് ചോദിച്ചു “നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്?”. രാമു മറുപടി പറഞ്ഞു “പതിവു പോലെ തന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു അപ്പോൾ ക്ലാസിലെ വിദ്ധ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്റൂം ശ്രദ്ധിച്ചത്, ഭയങ്കര പൊടിയും, കീറിയ കടലാസു കഷ്ണങ്ങൾ അവിടവിടെയായി ചിതറി കിടക്കുന്നു.അത് കാണാൻ തന്നെ മഹാവൃത്തികേടായിരുന്നു. മാത്രമല്ല ഇന്ന് ക്ലാസ്റൂം ശുചിയാക്കേണ്ട വിദ്യാർത്ഥികൾ  വൃത്തിയാക്കാതെയാണ് പ്രാർത്ഥനക്ക് പോയത് എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. എന്നാൽ താനെങ്കിലും അത് വൃത്തിയാക്കണമെന്നു കരുതി, അത് ചെയ്തു.അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു.  അതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല.”                                          “അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്യുന്നത്?” സാർ ചോദിച്ചു.
“നല്ലതു ആർക്കു വേണമെങ്കിലും ചെയ്യാം എന്നെനിക്ക് തോന്നുന്നു, മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ടല്ലോ...വൃത്തിഹീനമായ സ്ഥലത്തുനിന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവുണ്ടാകുക? അതുകൊണ്ടാണ് ഞാൻ.... ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.”രാമു മറുപടി പറഞ്ഞു നിർത്തി.സാർ രാമുവിനെ അഭിനന്ദനം അറിയിച്ചു. “നിന്നെപ്പോലെ ഒരു വിദ്യാർത്ഥിയുള്ളതിൽ എനിക്ക് വളരെ അഭിമാനം ഉണ്ട്. ഈ പള്ളിക്കൂടത്തിലെ എല്ലാവരും നിന്നെ കണ്ട് പഠിക്കണം”.
രാജേഷ് ടി. പി.
എട്ട് ബി. ജി.ആർ.എസ്.ആർ.വി.എച്ച്.എസ്.എസ്.വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ