ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

   ജീവലോകം എത്രമാത്രം മനോഹരവും വൈവിധ്യവും ഉള്ളതാണ്!!. വൈറസ് ,ബാക്ടീരിയ, അമീബ മുതൽ ശരീരത്തിൽ കോടികണക്കിന് കോശങ്ങളുള്ള ആനയും,നീലതിമിംഗലവും,മനുഷ്യനുമെല്ലാം ഈ വൈവിധ്യത്തിൽ ഉൾപ്പെടുന്നു.നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ധാരാളം ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ തന്നെ ഗുണകരവും  ദോഷകരവുമായ ജീവികളുണ്ട്.ഉല്പരിവർത്തനത്തിലൂടെ ഈ ജീവികൾ ശക്തിയാർജ്ജിക്കുന്നു. ഇവ ഇന്ന് ജീവസമൂഹത്തെ കീഴ്‌പ്പെടുത്തി കൊണ്ടരിക്കുകയാണ്.പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യ ത്തിൽ ഏറെ ശ്രദ്ധയർപ്പിച്ചവരാണ്.പരിസ്ഥിതി ശുചിത്വമായാലും,വ്യക്തിശുചിത്വമായാലും പ്രത്യേക പരിഗണന നൽകിയിരുന്നു.അതുകൊണ്ട് അക്കാലത്ത്‌ അസുഖങ്ങളും പകർച്ചവ്യാധികളും കുറവായിരുന്നു.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുമ്പോഴും ഇന്ന് കേരളീയർ പരിസ്ഥിതി ശുചിത്വത്തിന് എന്തേ വിലകല്പിക്കുന്നില്ല?വ്യക്‌തിശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വവും.വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസ്ഥിതി ശുചിത്വത്തിൽ വിലകല്പിക്കാത്തതെന്ത്?. നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപാടിന്റെയും പ്രശ്നമാണിത്.ആരുംകാണാതെ മാലിന്യം പൊതുസ്ഥലത് വലിച്ചെറിയുന്നതും ,അയൽക്കാരുടെ പറമ്പിൽ എറിയുന്നതും ,സ്വന്തം വീട്ടിലെ അഴുക്കുവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതും ചെയ്യുന്ന മനുഷ്യർ തന്റെ സ്വാർത്ഥ മനോഭാവമാണ് പുറത്തുകൊണ്ടുവരുന്നത്."ഇന്ത്യയിൽ നൂറുകോടിയിലധികം ജനങ്ങളുണ്ട്, പരിസ്ഥിതി ശുചിത്വം തന്റെയും കൂടി ഉത്തരവാദിത്വമാണെന്നു ഓരോരുത്തരും ചിന്തിച്ചു പരിസ്ഥിതി ശുചിയാക്കാൻ തീരുമാനിച്ചാൽ "ഇന്ത്യ" എന്ന രാജ്യം മാലിന്യ മുക്തമാവും.

  നമ്മുടെ ഈ കൊച്ചു കേരളത്തിലും പകർച്ചവ്യാധികൾ പടർന്നു കൊണ്ടിരിക്കുകയാണ്."കൊറോണ വൈറസ്" എന്ന "കോവിഡ്-19",ഇന്ന് ലോകം മുഴുവൻ വ്യാപിക്കുമ്പോൾ കേരളത്തിൻെറ പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്. സാമൂഹിക അകലവും,സുരക്ഷാക്രമീകരണങ്ങളും മുൻനിർത്തി കോവിഡിനെ പൂർണമായും തുരത്താനുള്ള പോരാട്ടത്തിലാണ് "കേരളം". ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറികഴിഞ്ഞിരിക്കുന്നു.അതിലേറ്റവും പ്രധാനപ്പെട്ട കാര്യം "പരിസ്ഥിതി ശുചിത്വമില്ലായ്മ". വെള്ളം കെട്ടികിടന്നും  മറ്റും കൊതുകുകൾ പെരുകി പലതരത്തിലുള്ള വൈറസുകൾ തുടർച്ചയായി കേരളത്തിന്റെ ആരോഗ്യസ്ഥിതിയെ തകിടം മറിച്ചു. പരിസ്ഥിതി ശുചിത്വവും ,വ്യക്തിശുചിത്വവും കുറഞ്ഞതോടെ പലതരത്തിലുള്ള രോഗങ്ങൾ പിടിപ്പെട്ടുതുടങ്ങി.  ഇന്ന് നാം കോവിഡിനെ തുരത്താനുള്ള നെട്ടോട്ടത്തിലാണ്. അതിനായി ആരോഗ്യ പ്രവർത്തകരും,സർക്കാരും മുന്നിട്ടിറങ്ങുകയാണ്.അതൊന്നും വിലവെയ്ക്കാതെ നമ്മളിൽ പലരും പുറത്തിറങ്ങി നടക്കുന്നു.ഇത്രയും വലിയ ആപത്തു ഘട്ടത്തിൽ നമ്മേ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകരേയും സർക്കാരിനേയും പിന്തുണച്ച് അവർക്കൊപ്പം നിൽക്കുകയും ,അവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമല്ലേ?.

മഴക്കാലകെടുതികളും,രോഗങ്ങളും വരുമ്പോൾ ഉത്കണ്ഠയാണ് നമുക്ക്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ തടഞ്ഞു നിർത്താം.മാലിന്യ നിർമ്മാർജ്ജനത്തിലും,പരിസരവൃത്തിയിലും ഒരുപോലെ ശ്രദ്ധ പുലർത്തുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ കഴുകുക.ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ജലസ്രോതസിൽ ബ്ലീച്ചിങ് പൗഡറും മറ്റും ഇട്ട് ശുദ്ധീകരിക്കുക.കൊതുകിന്റെ പ്രജനനം തടയുക. വെള്ളകെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കുക."നിപയെയും, പ്രളയത്തെയും" അതിജീവിച്ചപോലെ, ഈ കൊറോണയേയും നാം അതിജീവിക്കും.

" ഭയമല്ല ", "ജാഗ്രതയാണ്" വേണ്ടത്.

STAY HOME, STAY SAFE👍🏻👍🏻👍🏻👍🏻

അതുല്യ ടി എസ്
9 C ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം