ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

ഈ വർഷം വളരെ സന്തോഷത്തോടെ ആണ് ആരംഭിച്ചത്.ഞങ്ങളുടെ സ്കൂളിൽ നിന്നും എല്ലാവരേയും വിനോദയാത്രയ്ക്കു കൊണ്ടു പോകാമെന്നു ടീച്ചർ പറഞ്ഞു.പക്ഷേ ഒരു ദിവസം ടീച്ചർ ക്ളാസിൽ വന്നു ഞങ്ങളോടു പറഞ്ഞു നമുക്ക് ഇപ്രാവശ്യം വിനോദയാത്രയ്ക്കു പോകാൻ പറ്റില്ല. അപ്പോൾ ഞങ്ങൾക്കെല്ലാം ഭയങ്കര വിഷമമായി.ടീച്ചർ പറഞ്ഞു കൊറോണ എന്ന(കോവിഡ്-19)അസുഖം കാരണമാണ് നമുക്കിപ്പോൾ വിനോദയാത്രയ്ക്കു പോകാൻ പറ്റാത്തത്.അത് ചൈന എന്നു പറയുന്ന രാജ്യത്തു വന്നു.ഇപ്പോൾ അത് നമ്മുടെ കേരളത്തിലും ഉണ്ട്.കൊച്ചിയിൽ കൊറോണ ബാധിച്ച ഒരു രോഗി ഉണ്ട് എന്ന് ടീച്ചർ പറ‍ഞ്ഞു.അത് പകരുന്ന അസുഖം ആണ്.പിന്നീട് വീട്ടിൽ വന്ന് ‍ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ ടിവിയിൽ അതിന്റെ ന്യൂസ് പറയുന്നത് എന്നെ കാണിച്ചു തന്നു.പിന്നീട് ഒാരോദിവസവും അസുഖം പടരുകയാണെന്ന് അമ്മ പറഞ്ഞു.പിന്നീട് ഒരു ഞായറാഴ്ച അമ്മ പറ‍ഞ്ഞു ഇന്ന് കർഫ്യൂ ആണ് ആരും പുറത്തു പോകരുത് എന്ന്.പ്രധാനമന്ത്രി പറഞ്ഞ കർഫ്യൂ എന്താണെന്ന് എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല.പിന്നെ അമ്മ പറഞ്ഞുതന്നു.അതു കഴി‍ഞ്ഞുളള ദിവസം ഞങ്ങളുടെ പരീക്ഷ വേണ്ടാന്നു വെച്ചു എന്ന ന്യൂസ് വന്നെന്നു അമ്മ പറഞ്ഞു.കൊറോണ പടരുന്നതുകൊണ്ട് പരീക്ഷ നടത്തുന്നില്ല.മാത്രമല്ല ഇനിയുളള 21ദിവസം പുറത്ത് ഇറങ്ങാനും പാടില്ല.എനിക്ക് ഭയങ്കര സങ്കടം വന്നു.ഇനി എന്റെ സ്കൂളും കൂട്ടുകാരെയും ടീച്ചർമാരെയും എന്നു കാണും എന്നറിയില്ല.ഇ ത് ഒരു മഹാമാരി ആണെന്നും പക്ഷേ അതിനെ പേടിക്കേണ്ട ജാഗ്രത മതിയെന്നും അമ്മ പറഞ്ഞു തന്നു.ഞാനും അമ്മ പറഞ്ഞപോലെ ചെയ്യാൻ തുട‍ങ്ങി ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകി.അങ്ങനെ എല്ലാവരും ഒരുമിച്ചു നിന്നാൽ കോറോണ എന്ന മഹാമാരിയെ ലോകത്തുനിന്നും നമുക്ക് ഇല്ലാതാക്കാം

ഗൗരി എസ്
1 A ജി എൽ പി എസ് കാരമുട്ട് കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - ലേഖനം