ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ വൃത്തിയുടെ വിസ്മയം
വൃത്തിയുടെ വിസ്മയം
കൊറോണയെ തുരത്തുക എന്ന ലക്ഷ്യത്തിൽ മനസ്സുറപ്പിച്ചിരിക്കുകയാണ് ഇന്ന് കേരളം.ആവനാഴിയിലെ സകല അമ്പുമെടുത്തുള്ള പോരാട്ടം.പക്ഷെ ഈ രോഗത്തിനെ തുരത്തണമെങ്കിൽ നാം ശുചിത്വം പാലിച്ചേ തീരൂ. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്ന് ഉദ്ഭവിച്ച ഹൈജീൻ എന്ന വാക്ക് ആരോഗ്യം, വൃത്തി,വെട്ടിപ്പ്,ശുദ്ധി എന്നീ അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്.ഹൈജീൻ എന്ന ഗ്രീക്ക് പദാക്ഷരത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ശുചിത്വം പ്രധാനമായും രണ്ടു പേരിൽ അറിയപ്പെടുന്നു.ആരോഗ്യ ശുചിത്വം,വ്യക്തി ശുചിത്വം.വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം,പരിസരം ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും മറ്റുരോഗങ്ങളും നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാം. ഇന്ന് ലോകം ഏറെ ഭയക്കുന്ന കോവിഡ് 19 എന്ന രോഗവും വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് ഒഴിവാക്കാം.സമ്പർക്കത്തിലൂടെയും ,അകലം പാലിക്കാതെ നടത്തുന്ന ആശയവിനിമയത്തിലൂടെയുമാണ് പ്രധാനമായും ഈ രോഗം പകരുന്നത്.ശരിയായ വ്യക്തി ശുചിത്വം പാലിച്ചാൽ ഒരു ജലദോഷപനിയെന്ന പോലെ ഈ രോഗം നമുക്ക് അകറ്റാം.മാസ്ക്ക് ധരിച്ചും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകിയും സാമൂഹ്യ അകലം പാലിച്ചും നമുക്ക് കൊറോണ യെന്ന ഭീകരനെ തുരത്തിടാം. ശുചിത്വം പാലിക്കൂ.....നല്ല നാളെക്കായി പ്രയത്നിക്കൂ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം