ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/' ഓലച്ചൂട്ടിന്റെ വെളിച്ചം ' - ഒരു ആസ്വാദനം

Schoolwiki സംരംഭത്തിൽ നിന്ന്
ഓലച്ചൂട്ടിന്റെ വെളിച്ചം - ഒരു ആസ്വാദനം

ഞാൻ വായിച്ച നോവലിന്റെ പേര് ഓലച്ചൂട്ടിന്റെ വെളിച്ചം എന്നാണ് .ഈ നോവൽ പ്രസിദ്ധീകരിച്ചത് പി.കെ.ഗോപിയാണ്. ഈ കൃതി 2018 ലെ ബാലസാഹിത്യ പുസ്കാരം നേടിയിട്ടുണ്ട് . പി.കെ.ഗോപി എന്ന അദ്ദേഹം കട്ടിക്കാലത്തെ അനുഭവങ്ങളും ഓർമ്മകളും വർണ്ണിച്ചെഴുതിയ കൃതിയാണിത് . ഒരു കുട്ടിയുടെ ഓർമ്മകളും ചോദ്യങ്ങളും ചിന്തകളും അവതരിപ്പിക്കുന്ന കൃതിയാണിത് . രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഉണ്ണി .അച്ഛനോട് എപ്പോഴും നൂറ് കൂട്ടം ചോദ്യങ്ങൾ ചോദിക്കും . പതിവുപോലെ ഉണ്ണി അന്നും ചോദിച്ചു. അന്ന് ഓലച്ചൂട്ടി നെ പറ്റിയാണ് ചോദിച്ചത് . 'അച്ഛാ എന്തിനാ ഓലച്ചൂട്ട് കെട്ടുന്നത് ?' അച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു. 'മീനമാസത്തിലെ കടുത്ത വെയിലുള്ള സമയത്ത് ഓല ചീകി ഉണക്കാനിടും . പിന്നെ മുറുക്കി കെട്ടി ചൂട്ടുകറ്റകളാക്കി കെട്ടിവെയ്ക്കും ' ഉണ്ണിയുടെ അച്ഛന് ഒരു നല്ല സ്വാഭാവമുണ്ട്. കാൽനടയായി രാത്രിയിൽ വെളിച്ചമില്ലാതെ തപ്പി തടയുന്ന ആളുകളെ അടുത്തു വിളിച്ച് ഓലച്ചൂട്ട് ക്കത്തിച്ചു കൊടുക്കും.വിശക്കുന്നവർക്ക് ഭക്ഷണം നൽകും.ഇതെല്ലാം കാണുന്ന ഉണ്ണിക്കും ആഗ്രഹം ഓലച്ചൂട്ട് കത്തിച്ച് ഒന്നു ചുറ്റണം. അങ്ങനെ പറമ്പിൽ നടക്കുകയായിരുന്നു.പെട്ടെന്ന് ഒരു മൂർഖൻ പാമ്പ്. ഉണ്ണി കരഞ്ഞു.പിന്നെ ഒന്നും ഓർമയില്ല. കണ്ണുതുറക്കുമ്പോൾ ഒരു നൂറു ചോദ്യത്തിനു മുമ്പിൽ ഉണ്ണി . ഓലച്ചൂട്ടുകൊണ്ടാണ് ഉണ്ണി രക്ഷപ്പെട്ടത്. പണ്ട് ഓലച്ചൂട്ടും റാന്തലും . ഇപ്പോൾ എന്തെല്ലാം?-ടോർച്ച്, ബൾബ്, എമർജൻസി, മൊബൈൽ ഫോൺ. എനിക്കാഗ്രഹമുണ്ട്..... ആ പണ്ടത്തെ ഗ്രാമമായിരുന്നെങ്കിൽ.. എത്ര സുന്ദരം! എന്റെ ഗ്രാമം സുന്ദര ഗ്രാമം!

വൈഗ പി
4 എ ജി എച്ച്.എസ്.എസ്.കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം