ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ചൂഷണം ജീവചൂഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ചൂഷണം ജീവചൂഷണം

പണ്ടുപണ്ടൊരു നഗരത്തിൽ രാമു എന്നുപേരുള്ള ഒരാൾ താമസിച്ചിരുന്നു. വളരെ പെട്ടെന്ന് സമ്പന്നത കൈവരിക്കുന്നതിനുവേണ്ടി അദ്ദേഹം പല ഉപായങ്ങളും തേടി. ആ സമയത്തായിരുന്നു അദ്ദേഹം മരക്കച്ചവടം എന്ന ഉപായം കണ്ടെത്തിയത്. രാമു കാടായ കാടുകളിലേയെല്ലാം മരങ്ങൾ മുറിച്ച് അത് വാണിജ്യവ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി വിറ്റ് വളരെ പെട്ടെന്നു തന്നെ സമ്പന്നനായി മാറി. എന്നാൽ, സമ്പത്ത് ഒരുപാട് ലഭിച്ചിട്ടും രാമുവിന്റെ അത്യാർഥി തീർന്നില്ല. അവൻ വീണ്ടും വീണ്ടും പരിസ്ഥിതിയെ ചൂഷണം ചെയ്തു. അയാളുടെ പെട്ടെന്നുള്ള വളർച്ച കണ്ട് പലരും അയാളുടെ ഈ രീതിയിൽ ആകൃഷ്ടരാകുകയും പരിസ്ഥിതി ചൂഷണ രീതിയെ പിന്റതുടരുകയും ചെയ്തു. അങ്ങനെ ഭൂരിഭാഗം കാടുകളും നാമാവശേഷമായി.ഈ രീതി ജനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ജനങ്ങൾ പിന്നെയും പരിസ്ഥിതിയെ ഒരുപാട് ചൂഷണത്തിന് വിധേയമാക്കി. പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളായ മണ്ണിനേയും മനുഷ്യർ മലിനമാക്കി.ഇന്റർലോക്കുകളും മറ്റു സൗധങ്ങളും പണിത് ഭൂമിക്കടിയിലേക്ക് ജലം ആഴ്ന്നിറങ്ങാനുള്ള സാഹചര്യം ഇള്ളാതാക്കി. ഇങ്ങനെ തുടങ്ങി മനുഷ്യർ പരിസ്ഥിതിയോട് കാണിക്കുന്ന ക്രൂരതകൾ കാലത്തിനൊപ്പം വർധിച്ചുവന്നു.

വൈകാതെ തന്നെ കാലവർഷം വന്നു. വളരെ ശക്തമായി തന്നെ മഴ പെയ്തു. എന്നാൽ മണ്ണിനടിയിലേക്ക് മഴവെള്ളം ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യം മനുഷ്യർ ഇല്ലാതാക്കിയതിനാൽ മഴവെള്ളം അങ്ങനെ ഒഴുകിനടന്നു.മഴവെള്ളത്തിന്റെ ഒഴുക്കുതടഞ്ഞ് മണ്ണിനടിയിലേക്ക് ജലം ആഴ്ന്നിറങ്ങാൻ സഹായിക്കുന്ന മരങ്ങളും ഇല്ലാത്തതിനാൽ മഴവെള്ളം പുഴകളിലേക്കും കടലുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും എത്തി. പുഴകളും മറ്റ് ജലാശയങ്ങളും കര കവിഞ്ഞ് ഒഴുകാൻ തുടങ്ങി. കൂടുതൽ മഴവെള്ളം എത്തിയതോടെ വലിയൊരുവെള്ളപ്പൊക്കം തന്നെ ഉണ്ടായി. ആരും തീരെ പ്രതീക്ഷിക്കാത്ത വൻ പ്രളയം. വെള്ളപ്പൊക്കം പലതും നശിപ്പിച്ചു. വീടുകൾ,മനുഷ്യർ കെട്ടിപ്പൊക്കിയ ആകാശം മുട്ടുന്ന കോട്ടിടങ്ങൾ,വാഹനങ്ങൾ,അനേകം ജീവനുകൾ.....രാമു ഉൾപ്പെടെ പരിസ്ഥിതിയെ വൻതോതിൽ ചൂഷണം ചെയ്ത് സമ്പത്ത് കൈവരിച്ചവരുടേയും അല്ലാത്തവരുടേയും മുഴുവൻ സമ്പത്തും വെള്ളപ്പൊക്കം കൊണ്ടുപോയി. ഒന്നും ബാക്കിവയ്ക്കാതെ.....തങ്ങൾ ചെയ്ത ക്രൂരതകളുടെയെല്ലാം പ്രതിഫലം ഇങ്ങനെയായിരിക്കും പ്രകൃതിനൽകുന്നതെന്ന് ആരും കരുതിയില്ല. ആ കൊടും വിനാശത്തിൽ ആളുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വളരെ വലുതായിരുന്നു. പ്രകൃതിയെ നശിപ്പിച്ച പലരുടേയും അല്ലാത്ത പലരുടേയും ജീവനുകൾ പ്രകൃതിതന്നെ കൊണ്ടുപോയി. അങ്ങനെ വളരെ വലിയ നാശം വിതച്ചുകൊണ്ട് വെള്ളപ്പൊക്കം കടന്നുപോയി. ആ കൊടും വിനാശത്തിനുശേഷം പ്രകൃതിയെ ഉപദ്രവിച്ചവർക്ക് അവർ ചെയ്തത് ശരിയല്ലെന്ന തിരിച്ചറിവ് ലഭിച്ചു. പിന്നീട് അവരെല്ലാം ഒത്തുചേർന്ന് പ്രകൃതിയെ പഴയപടി കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ചെയ്തു. രാമുവും സംഘവും വലിയതോതിൽ പരിസ്ഥിതിസൗഹൃത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഒരുപാട് മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു . അവ നന്നായി പരിപാലിച്ചു. മഴവെള്ളം നന്നായി ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിച്ചു. പരിസ്ഥിതി ചൂഷണ പ്രവർത്തനങ്ങൾ തടഞ്ഞു. ജനങ്ങളെ ബോധവൽക്കരിച്ചു. അവർ ജനങ്ങളുടെ പ്രവർത്തനങ്ങളെ പരിപോഷിപ്പിച്ചു. ഒരാൾ നിർബന്ധമായും മൂന്ന് മരമെങ്കിലും നട്ട് പരിപാലിക്കുക എന്നതായിരുന്നു അവരുടെ ആശയം. അങ്ങനെ പരിസ്ഥിതിക്കും മനുഷ്യർക്കുമിടയിൽ വലിയൊരു ആത്മബന്ധം കെട്ടിപ്പടുക്കാൻ അവർക്ക് കഴിഞ്ഞു.

ശ്രീദേവ്
8 ജി ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ