ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/ കൊറോണയെ എങ്ങിനെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ എങ്ങിനെ അതിജീവിക്കാം

കൊറോണവൈറസ് ലോകത്തെ ഭീതിയിലാഴ്ത്ത‍ുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ് കൂട്ടത്തെ ഭയക്കേണ്ടത‍ുണ്ട്.കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച‍ു കഴിഞ്ഞ‍ു.ചൈനയിലെ വ‍ുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം തന്നെവിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് വൈറസിന് ഇരയായിരിക്കുന്നത്.ചൈനയിൽ മാത്രം മൂവായിരത്തിലധികം പേരാണ് മരിച്ചത്.ലക്ഷത്തിലധികം പേര‍ുടെ ജീവൻ ഈ വൈറസ് കവർന്നെട‍ുത്ത‍ു കഴിഞ്ഞ‍ു.ലക്ഷകണക്കിനു പേർ ലോകമെമ്പാടും ചികിത്സയില‍ും നിരീക്ഷണത്തിലുമാണ്.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്ക‍ുന്നത്. ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് നാം ചെയ്യേണ്ടതെന്ന് നോക്കാം .

2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് .ഇത് ന്യൂമോണിയയിലേക്ക് മാറാനും മരണം വരെ സംഭവിക്കാന‍ും സാധ്യത ഉണ്ട് .വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുളള ഇടവേള പത്ത് ദിവസമാണ്.5-6 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് .പത്ത് ദിവസങ്ങൾക്കുളളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങ‍ും .മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക‍ും രോഗം പകരാൻ ഇടയുളളതു കൊണ്ടു തന്നെ കൊറോണ പകരുന്ന ഇടങ്ങളിലേക്കോ അല്ലെങ്കിൽ ഇത്തരത്തിൽ ഉളളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യ‍ുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത‍ുണ്ട്.യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം .പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം ശ‍ുചിത്വമാണ്. രോഗികളുമായോ പൊത‍ു ഇടങ്ങളിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റ‍ും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴു‍ക‍ുക.സാനറ്റൈസർ ,ഹാൻഡ് വാഷ് എന്നിവയ‍ും ഉപയോഗിക്കാം

ഈ രോഗബാധയെ മറി കടക്കാൻ നമ്മ‍ുടെ മ‍ുമ്പിൽ നിരവധി വഴികള‍ുണ്ട്. അവയിൽചിലതാണ് ക്വാറന്റൈൻ,സെൽഫ് ഐസൊലേഷൻ,സാമുഹിക അകലം പാലിക്കൽ എന്നിവ ച‍ുമക്കുമ്പോഴും ത‍ുമ്മ‍ുമ്പോഴ‍ും തൂവാല കൊണ്ട് മറക്ക‍ുക.പൊത‍ുസ്ഥലങ്ങളിൽ ത‍ുപ്പാതിര‍ിക്കുക.മലിന വസ്തുക്കള‍ുമായി നേരിട്ട് സമ്പർക്കം ഒഴിവാക്ക‍ുക.മലിനമായ പ്രദേശങ്ങൾ വൃത്തി ആക്ക‍ുമ്പോഴ‍ും വസ്ത‍ുക്കൾ കൈകാര്യം ചെയ്യ‍ുമ്പോഴ‍ും ഗ്ലൗസ‍ുകൾ ഉപയോഗിക്കുക.അത് ഊരി മാറ്റിയ ശേഷം കൈകൾ രണ്ട‍ും ശ‍ുചിയായി കഴ‍ുക‍ുക.യാത്രകൾ ഒഴിവാക്കി വീട്ടിൽ സുരക്ഷിതരായി ഇരിക്ക‍ുക.ഗവൺമെന്റിന്റെയ‍ും ആരോഗ്യവക‍പ്പിന്റെയ‍ും നിർദ്ദേശങ്ങൾ കൃത്യമായി ജാഗ്രതയോടെ പാലിക്ക‍ുക. സാമ‍ൂഹിക അകലം,ശാരീരിക അകലം എന്നിവ ഉറപ്പാക്ക‍ുക.കൃത്യമായ മ‍ുൻകര‍ുതല‍ുകൾ പിന്ത‍ുടര‍ുന്നതോടെ കൊറോണ എന്ന മഹാമാരിയെ നേരിടാന‍ും ലോകത്തിന് തന്നെ മാതൃകയാകാന‍ും നമ്മ‍ുടെ സ‍ുന്ദരമായ കൊച്ച‍ു കേരളത്തിന‍ു സാധിക്ക‍ുന്നതാണ്.

റിതിക സ‍ുജിത്ത്
അഞ്ചാം തരം ബി ജി എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം