ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാവ്യാധി

ചൈനയിലെ വ‍ുഹാനിൽ ആരംഭിച്ച് ലോകരാജ്യങ്ങളിൽ മ‍ുഴ‍ുവൻ വ്യാപിച്ച് കോവിഡ്-19 എന്ന കൊറോണ വൈറസ് ഇപ്പോഴ‍ും അജയ്യമായി നില കൊള്ള‍ുകയാണ്.പ്രതിരോധത്തിന് ഒര‍ു വാക്സിൻ പോല‍ും ഇത‍ുവരെ കണ്ട‍ുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ പ്രതിരോധിക്കാൻ സമ്പ‍ൂർണ്ണ ലോക്ഡൗണിന‍ു മാത്രമേ സാധിക്ക‍ുകയ‍ുള്ള‍ൂ.അമേരിക്ക,ഇറ്റലി ,ചൈന,ബ്രിട്ടൻ ത‍ുടങ്ങിയ വൻരാജ്യങ്ങളെല്ലാം കാര്യങ്ങൾ വിധിക്ക‍ു വിട്ട‍ു നൽകി നിസ്സഹായരായത് നാം കണ്ട‍ു.അതിനാൽ നമ‍ുക്ക് ആൾക്ക‍ൂട്ടങ്ങളിൽ നിന്ന് അകലം പാലിച്ച് സ‍ുരക്ഷിതരായി വീട്ടിൽ തന്നെയിരിക്കാം.ചൈനയിലെ വ‍ുഹാനിൽ ആരംഭിച്ചപ്പോൾ വളരെ നിസ്സാരമെന്ന് ലോകം കര‍ുതിയിര‍ുന്ന ഈ വൈറസ് വളരെ പെട്ടെന്നാണ് ലോകം മ‍ുഴ‍ുവൻ വ്യാപിച്ചത്. ഇന്ന് ലോകത്തെ ഏവർക്ക‍ും കോവിഡിന്റെ ഭീകരമ‍ുഖം അറിയാം .എന്നാൽ കേരളം ഇതിനെ പതിയെ അതിജീവിച്ച‍ു വരികയാണ്.ക‍ുറച്ച് ദിവങ്ങളായി രോഗബാധിതരെക്കാൾ ഭേദമാക‍ുന്നവര‍ുടെ എണ്ണം വളരെ ക‍ൂട‍ുതലാണ്.ഇത‍‍ുവരെ 401കേസ‍ുകൾ ഉണ്ടായ കേരളത്തിൽ ഇപ്പോൾ 129 ൽ കേസ‍ുകൾ മാത്രമേ ഉള്ള‍ൂ.ബ്രേക്ക് ദ ചെയിൻ പദ്ധതി വിജയിപ്പിച്ചാൽ നമ‍ുക്ക് കോവിഡിനെ പ‍ൂർണ്ണമായി ത‍ുടച്ച‍ു മാറ്റാം.രോഗബാധിതന്റെ സ്രവങ്ങളിൽ നിന്നാണ് രോഗബാധയ‍ുണ്ടാക‍ുന്നത്. അതിനാൽ വ്യക്തികൾ തമ്മിൽ ക‍ുറഞ്ഞത് ഒര‍ു മീറ്റർ എങ്കില‍ും അകലം പാലിക്ക‍ുക.ച‍ുമ ,ത‍ുമ്മൽ ,ഹസ്തദാനം എന്നിവ വഴി രോഗം പകര‍ുന്നതിനാൽ അവ ഒഴിവാക്കാം സംസാരിക്ക‍ുമ്പോൾ തെറിക്ക‍ുന്ന സ‍ൂക്ഷ്മ ത‍ുപ്പൽ ത‍ുളളികളില‍ൂടെ രോഗാണ‍ു വ്യാപനമ‍ുണ്ടാക‍ുന്നതിനാൽ അവയ‍ും ശ്രദ്ധിക്കാം . കൈകൾ ഇടക്കിടെ സോപ്പ് കൊണ്ട‍ു കഴ‍ുകാം.വ്യക്തി-പരിസര ശ‍ുചിത്വം പാലിക്കാം.വിദേശത്ത‍ു നിന്ന് വന്നവർക്ക് സ്വയം നിരീക്ഷണത്തിൽ കഴിയാം .കണ്ണ്,മ‍ൂക്ക്,വായ എന്നിവ ഇടക്കിടെ തൊടാതിരിക്കാം.ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം.ഈ കാര്യങ്ങളെല്ലാം ചെയ്ത് നമ‍ുക്ക് കൊറോണയ‍ുടെ കണ്ണികൾ മ‍ുറിക്കാം.ച‍ുമ,പനി,തൊണ്ടവേദന എന്നി ലക്ഷണങ്ങള‍ുളള ഈ രോഗം പടരാൻ ഏതെങ്കില‍ും ഒരാള‍ുടെ അലംഭാവം മതി എന്നത‍ും നാം ശ്രദ്ധിക്കേണ്ടത‍ുണ്ട്.നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാം.നമ‍ുക്കായി രാപകലില്ലാതെ പ്രവർത്തിക്ക‍ുന്ന സർക്കാരിന് നന്ദി പറയാം .


ജ്യോതിസ്‍കൃഷ്ണ
7 C ഗവ.എച്ച്എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം