ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/മൃഗങ്ങളുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മൃഗങ്ങളുടെ ലോകം

നന്മ ചെയ്യുന്നതിനായി നൽകി
ജന്മം മനുഷ്യന് കർമം മറന്നു അവൻ
ജീവിച്ചു.
മുങ്ങിത്താണു മനുഷ്യത്വം
വർണാഭമായ ലോകത്തിൽ
ഉള്ളിൽ തേങ്ങി മൃഗങ്ങൾ
രക്ഷകൻ കാലനായപ്പോൾ ..........
ചോരയുടെ ഗന്ധമുള്ള വായുവിൽ
പണത്തിന്റെ ചൂടുപറ്റി പുതിയ
തലമുറ ജന്മമിട്ടു.
യുദ്ധം നടത്തി പട്ടിണി
അകറ്റുവാൻ ....ക്രൂരതകളുടെ
ആധാരമായി യുദ്ധങ്ങൾ ......
ചോരപുരണ്ട ഭൂമിയിൽ
കൂണുപോലെ പൊന്തി
പരീക്ഷണശാലകൾ
കലിയുഗത്തിൻ കലിപൂണ്ടു
ജന്മം നല്കിയതാണോ ദൈവം
ഈ രോഗവിഷാണുവിനെ?
മരുന്നില്ല..പണമില്ല...പദവിയില്ല...
മനുഷ്യനായി പിറന്നുവെങ്കിൽ നന്മചെയ്തിടാം..
പണമല്ല പദവിയല്ല ..നന്മയാകണം
നമ്മുടെ ജീവവായു.....

ആർദ്ര പി എസ്
10 C ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത