ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ പകർച്ച വ്യാധിയെ തടയാം രോഗ പ്രതിരോധം നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധിയെ തടയാം രോഗ പ്രതിരോധം നേടാം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ അന്ത്യ യാമത്തിൽ ഏറെ പ്രാദാന്യമര്ഹിക്കുന്ന വിഷയമാണ് പലർച്ചവ്യാധികൾ .കേരളത്തെ കണ്ണീരണിയിച്ച കടന്നു പോയ പ്രളയമെന്ന മഹാമാരിക്ക് ശേഷം മനുഷ്യ മസ്തിഷ്കത്തെ പിടിച്ചുലച്ച മഹാമാരിയാണ് പകച്ച വ്യാധികൾ .കോളറയ്ക്കും വസൂരിക്കും നിപ്പയ്ക്കും ശേഷം മാനവരാശിയെ വെല്ലുവിളിച്ച പടർന്നുപിടിക്കുന്ന പകച്ച വ്യതിയാണ് കൊറോണ എന്ന കോവിഡ് 19 .കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണിന്നു ലോക രാഷ്ട്രങ്ങൾ . ചരിത്രം നമുക്ക് മുതൽ കൂട്ടാണ് .നിപ്പ പോലുള്ള മഹാമാരിയെ രണ്ടു തവണ തോൽപിച്ച അനുഭവം ചില്ലറ യല്ല . "മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്ത് വന്നാലും നാം ആസ്വദിക്കണം - ചങ്ങമ്പുഴയുടെ ഈ വരികൾ ഇന്നത്തെ ജീവിതത്തിൽ വളരെ പ്രസക്തമാണ് . സ്വന്തം ജീവിതത്തോടും ചോറ്റുപാടുകളോടും മനുഷ്യൻ കാണിക്കുന്ന സമീപനവുമായി ഇതിനു ബന്ധമുണ്ട്. നമ്മുടെ ജീവിത പാരിതോപസ്ഥകളിൽ ഉണ്ടായ മാറ്റങ്ങളാണ് യഥാർത്ഥ കാരണം . ആ മാറ്റമുണ്ടാക്കിയത് മറ്റാരുമല്ല മനുഷ്യർ തന്നെയാണ്. നാം പ്രകൃതിയോട് പുലർത്തുന്ന കുറ്റകരമായ നെറികേടുകളാണ് ഭൂമിയിൽ ഈ സ്ഥിതി വിശേഷമുണ്ടാക്കിയത്. വനനശേഖരണവും ജലമലിനീകരണവും വിവിധ പകർച്ച വ്യാധികളുടെ ഉത്ഭവത്തിനു കാരണമാവുന്നു. " മാറ്റമില്ലാത്ത മാറ്റത്തിനു മാത്രമാണെന്ന് " മഹാന്മാർ പറഞ്ഞത് തീർത്തും യാഥാർഥ്യമാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെയും ഭൗതീക പരിഷ് കാരത്തിന്റെയും പുരോഗതിയുടെ ഉത്തുംഗതയിൽ കാലത്തെയും ദൂരത്തേയും കൈകുമ്പിളിലൊതുക്കിയ ആധുനിക മനുഷ്യന് മുന്നിൽ അമ്മയില്ല ,പ്രകൃതിയില്ല ,സഹോദര ജീവിതങ്ങളില്ല . സ്വാർത്ഥത കൊടിയടയാളമായ അവനു തന്റെ സുഖം തന്റെ അധീനത അത്ര മാത്രം. ഫലമോ മണ്ണും വിണ്ണും പ്രകൃതിയും മലിനമായിരിക്കുന്നു..നാൾക്കുനാൾ പകച്ചവ്യാധികൾ പെരുകുന്നവെങ്കിലും മനുഷ്യ ക്രൂരതയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല . മനുഷ്യ പ്രകൃതിയെ കുറ്റപ്പെടുത്തുന്നതോടപ്പം അവനു പ്രത്യാശ നൽകുന്ന വാരികൂടിയാണിത് . ഭയമില്ല എന്ത് വന്നാലും പ്രതിരോധിക്കും എന്ന ആത്മവിശ്വാസമാണ് വേണ്ടത്എന്ന് കാവ് വാക്യം ഓർമിപ്പിക്കുന്നു. ലികവുമായി ഏറെ വിധത്തിലുള്ള വിനിമയങ്ങൾ അനിവാര്യമായ മനുഷ്യന് ഇത്തരം പ്രതിസന്ധികൾ തീരെ അപ്രതീക്ഷിതം അല്ല.മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്ന ലോകം സ്വാഭാവികമായും അതിനെ മറികടക്കാനുള്ള മാര്ഗങ്ങള് ആരായും.അതിലൂടെയേ മനുഷ്യരാശിക്ക് മുന്നോട്ടു പോകാൻ കഴിയൂ .ആശങ്കയ്ക്ക് അകപ്പെടാതെ കൃത്യമായ മാർഗ്ഗനിര്ദേശങ്ങളാണ് നാം സ്വീകരിക്കേണ്ടത് . പകർച്ച വ്യാദികളെ തടയാൻ രോഗ പ്രതിരോധ ശേഷി നേടുകയാണാവശ്യം .വ്യക്തി ശുചിത്വം ,പരിസര ശുചിത്വവും പാലിക്കുകയും അതോടൊപ്പം തന്നെ ഗോവെര്മെന്റ് പുറപ്പെടുവിക്കുന്ന ഓരോ നയങ്ങളും കൃത്യമായി പാലിക്കുക എന്നതും ഓരോ മനുഷ്യന്റെയും ഉത്തര വാദിത്വമാണ് . 'സൂക്ഷിച്ചാൽ ദുഖിക്കണ്ട 'എന്ന പഴമൊഴി ഓരോ പൗരനും ഓർക്കണം . "തുടങ്ങണം എന്നല്ല തുടങ്ങൂ " എന്ന വില്യം വോർദ്സ് വർത്തിന്റെ വരികളാണ് നമ്മെ നയിക്കേണ്ടത്. ഇച്ഛാ ശക്തിയോടെ നാം എടുക്കുന്ന പ്രതിജ്ഞയാണ് നമ്മെ ജീവിപ്പിക്കുന്നത്. പകച്ച വ്യാധികൾ വിതച്ച നാശവും ഭീതിയും ലോകത്തെമ്പാടും ഉണ്ട്. അതിനോട് പൊരുതി ജീവിക്കാനുള്ള ,എല്ലാ കറുത്ത ദിനങ്ങളേയും അതി ജീവിക്കാനുള്ള കറുത്ത് നേടുകയാണ് എല്ലാവരും. നിരാശയും പേടിയും പാതാർച്ചയുമല്ല ലോകം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് . ഏതു ദുരന്തത്തെയും കേട്ട കാലത്തെയും നേരിടുന്നത് ഒരുമിച്ചുള്ള പ്രവർത്തനമാണ്. ഒരു പക്ഷെ സ്വന്തം ചെയ്തികളിലേക്ക് തിരിഞ്ഞു നോക്കാനും മനനം ചെയ്യാനും പലതും തിരുത്താനും പ്രകൃതിയൊരുക്കിയ അവസരമാകും ഏതു നമുക്ക് വിനിയോഗിക്കാം. എപ്പോൾ കാലം ആവിശ്യമെടുന്ന ഒത്തൊരുമ പരസ്പരം അകന്നു നിലകളാണ് . അതിനാൽ വിരൽ കോർക്കാതെ മനം കോർക്കാം .ജീവിതമാണ് ജയം മരണമല്ല എന്ന ശുപാപ്തിയോടെ മുന്നോട്ടു പോകാം . "ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ " എന്ന കവി വാക്യം ഓർക്കാം .ഒരു നല്ല നാളെക്കായി നമുക്ക് മനം കോർക്കാം .

ആതിര റെജി
9 എ ജി എച് എസ് എസ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം