ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/പകച്ച വ്യാധിയിൽ നിന്ന് രക്ഷപെടാൻ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധിയിൽ നിന്ന് രക്ഷപെടാൻ ശുചിത്വം

പണ്ട് പണ്ട് ഒരു ചെറിയ ഗ്രാമത്തിൽ ഒരു അമ്മയും കുട്ടിയും ഉണ്ടായിരുന്നു . 'അമ്മ തന്റെ മകനെ ഏറെ കരുതലയോടെ യാണ് വളർത്തിയിരുന്നത്. പക്ഷെ ഒരു കാര്യത്തിലും ഒട്ടും ശ്രദ്ധ ഇല്ലാത്തവനായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ടു കുട്ടി സൈക്കിളിൽ വീട്ടിലേക് വരികയായിരുന്നു. അപ്പോഴാണ് അവൻ വഴിയിൽ ഒരു മാമ്പഴം വീണു കിടക്കുന്നത് കണ്ടത്.അവൻ ഇറങ്ങി ആ മാമ്പഴം എടുത്തു. അപ്പോഴാണ് അവൻ അമ്മയുടെ വാക്കുകൾ ഓർത്തത് "മോനെ നിലത്തു വീണു കിടക്കുന്ന ഒന്നും എടുക്കകയോ ഭക്ഷിക്കുകയോ ചെയ്യരുത്. " പക്ഷെ അവൻ അത് കാര്യമാക്കിയില്ല. അവൻ അത് എടുക്കുകയും തിന്നുകയും ചെയ്തു .എന്നിട് അവൻ സൈക്കിളിൽ കയറി വീണ്ടും വീട്ടിലേക് യാത്ര തുടർന്ന്. കുറച്ച സമയത്തിനുള്ളിൽ അവൻ വീട്ടിലെത്തി .'അമ്മ മോനോട് പറഞ്ഞു. "മോനെ പോയ് കൈ കാലുകൾ നന്നായി സോപ്പിട്ട് കഴുകി വാ .....കാരണം: എല്ലായിടത്തും എപ്പോൾ പകർച്ച വ്യാധികളാ ".പക്ഷെ അവൻ അതൊന്നും ചെവി കൊണ്ടില്ല. കൈ കാലുകൾ കഴുകാതെ തന്നെ അവൻ ആഹാരം കഴിച്ചു. അതിനുശേഷം കുറേക്കഴിഞ്ഞു അവൻ കിടന്നുറങ്ങി. പിന്നെ പിറ്റേന്ന് രാവിലെയായപ്പോൾ അമ്മ കുട്ടിയെ വിളിച്ചുണർത്താൻ മുറിയിലേക്കു വന്നു.അപ്പോൾ അമ്മ കണ്ടത് കുട്ടി വളരെ ക്ഷീണിതനായി കിടക്കുന്നതാണ് .'അമ്മ ചോദിച്ചു" മോനെ എന്താ പറ്റിയെ" അവൻ ഒന്നും മിണ്ടിയില്ല .'അമ്മ വീണ്ടും ചോദിച്ചു "മോനെ എന്താ പറ്റിയെ ,നീ അമ്മ പറഞ്ഞതനുസരിക്കാതെ വല്ലതും കാണിച്ചോ ""ഇല്ല അമ്മെ അങ്ങനെ ഒന്നും ഇല്ല" അവൻ നുണ പറഞ്ഞു. 'അമ്മ വീണ്ടും വീണ്ടും ചോദിച്ചു. അവസാനം അവൻ സത്യം പറഞ്ഞു. 'അമ്മ പിന്നെ ഒന്നും നോക്കിയില്ല അവനെയും കൊണ്ട് ആശുപത്രിയിലേക് പോയി. ഡോക്ടർ മോനെ പരിശോധിച്ച പറഞ്ഞു ."കുട്ടിക് പകച്ച വ്യാധി പിടിപെട്ടിരിക്കുന്നു. ശുചിത്വമില്ലായ്മ ആണ് കാരണം. കുറച്ച ദിവസം ആശുപത്രിയിൽ കിടക്കേണ്ടതായി വരും ". അപ്പോഴാണ് കുട്ടിക് 'അമ്മ പറഞ്ഞതിന്റെ പ്രദാനം മനസിലായത് .'അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ എങ്ങനെ ഒന്നും സംഭവിക്കുമായിരുന്നില്ല .പകർച്ച വ്യാദിയിൽ നിന്നും രക്ഷപെടാൻ ശുചിത്വം മാത്രമാണ് മാർഗം. അവൻ അമ്മയോട് പറഞ്ഞു. "അമ്മെ ഈന്നൊട് ക്ഷമിക്കു ഇനി ഒരിക്കലും ഞാൻ അമ്മയെ അനുസരിക്കാതിരിക്കില്ല"

ബിസ് മേരി വിനോയി
9 എ ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ