ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ജിഎം യുപി സ്കൂളിൽ സ്കൂൾ 2023 ജൂലൈ 6 ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തികച്ചും ജനാധിപത്യപരമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. 1124 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ 1118 വിദ്യാർത്ഥികൾ അവരുടെ സമ്മതിദാന അവകാശം വിനിയോപിച്ചു. 5 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കും വിധം പഠനപ്രവർത്തനവുമായി കുട്ടി യോജിപ്പിച്ചു കൊണ്ടാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് കുട്ടികളിൽ കൂടുതൽ ആവേശം ഉണ്ടാക്കി. ഏഴാം ക്ലാസ് വിദ്യാർത്ഥി സയാൻ റഹ്മാൻ സ്കൂൾ ലീഡറായും ഡെപ്യൂട്ടി ലീഡറായി റീഹാ ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിനുശേഷം വിദ്യാർഥികൾ ആഹ്ലാദ പ്രകടനം നടത്തി. പ്രകാശ് ബാബു, ടി.വി ബൽരാജ്, അഞ്ജു, ബബീഷ് കുമാർ, ലിജു,ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹിരോഷിമ നാഗസാക്കി ദിനാചരണം
7/8/23 തിങ്കളാഴ്ച ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ആറാം ക്ലാസിലെ അദ്വൈത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അതേറ്റ് ചൊല്ലുകയും ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് 1000 സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു,പ്രഭാഷണം, കൊളാഷ് നിർമ്മാണ മത്സരം, കത്തെഴുതൽ മത്സരം(പ്രധാനമന്ത്രിക്ക്), യുദ്ധവിരുദ്ധ റാലി തുടങ്ങിയവയും നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
വേളൂർ ജി എം യു പി സ്കൂളിൽ 77 മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ പതാക ഉയർത്തി. സ്കൂൾ ലീഡർ സയാൻ റഹ്മാന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പതാക വന്ദനം നടത്തി.ദേശഭക്തി ഗാനാലാപനം, പ്രസംഗ, സംഗീതശില്പം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ക്വിസ് മത്സരം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. കുട്ടികൾക്ക് പായസ വിതരണം നടത്തിക്കൊണ്ട് പരിപാടികൾ അവസാനിച്ചു.