ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/സ്വപ്നസാഫല്യം
സ്വപ്നസാഫല്യം
ഇറ്റലിയിലെ ഒരു നഗരമായിരുന്നു പോർമൊ. അവിടെ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. ആ അച്ഛന് കൃഷിപ്പണിയായിരുന്നു.അദ്ദേഹത്തിന്റെ മകന്റെ പേരാണ് എഡിസൺ. അവന് ഫുട്ബോളിൽ നല്ല കഴിവുണ്ടായിരുന്നു. അവൻ പഠിച്ചിരുന്നത് "ആൻമെരിയ മെമ്മോറിയൽ എയ്ഡഡ് സ്കൂളിലാ"യിരുന്നു.അവൻ നല്ല ഫുട്ബോൾ പ്ലേയർ ആയതുകൊണ്ടാണ് ആ സ്കൂളിൽ ചേർത്തിയത്.ആ സ്കൂളിൽ അധികവും പണക്കാരുടെ മക്കളായിരുന്നു.അവൻ പഠിക്കുന്നതിൽ മിടുക്കനായിരുന്നു.അവന്റെ അച്ഛന് ഒരു അസുഖം ഉണ്ടായിരുന്നു. ഒരു തവണ അത് കൂടുതലായി. പിന്നെ അത് മാറി. സ്വന്തം അസുഖത്തെ ഓർക്കാതെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. കാരണം അവനെ പഠിപ്പിക്കാനായിരുന്നു.പണ്ടേ അവൻ കളക്ടർ ആവണമെന്ന് പറയുമായിരുന്നു.അങ്ങനെ അവൻ വളർന്നുവലുതായി.അച്ഛനെ ഇനിയും സങ്കടപ്പെടുത്തരുതെന്ന് വിചാരിച്ച് അവൻ ജോലിക്ക് പോവുകയും പഠിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് തന്നെ അവന്റെ അമ്മ മരിച്ചുപോയിരുന്നു. അവൻ തന്റെ കുട്ടിക്കാലത്ത് തന്നെ കുറേ കഷ്ടപ്പാടുകൾ അനുഭവിച്ചതാണ്. അവൻ ഇപ്പോൾ പ്ലസ്ടൂലാണ് പഠിക്കുന്നത്. അങ്ങനെ ഒരു ദിവസം എഡിസൺന്റെ അച്ഛൻ മരിച്ചു. അവൻ ഒറ്റയ്ക്കായി.പക്ഷെ അവന് കളക്ടർ ആവാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അവന്റെ കൈയിൽ പണമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് അവൻ പഠിപ്പ് നിർത്തി. അവന് കളക്ടർ ആവാൻ പറ്റില്ലെന്ന് വിചാരിച്ചു. അങ്ങനെ ഒരു ദിവസം ഒരു വൃദ്ധദമ്പതികൾ അവിടെ വന്നു. ആ നാട്ടിൽനിന്നും എഡിസൺന്റെ കഥ അവർ അറിഞ്ഞു. അവർ അവനെ ഏറ്റെടുത്തു.അവനെ പഠിപ്പിച്ചു വലുതാക്കി. നല്ല മാർക്കോടുകൂടിത്തന്നെ അവൻ പരീക്ഷകളെല്ലാം ജയിച്ചു. അവൻ കളക്ടർ ആവാൻ വേണ്ടി കുറെ പരിശ്രമിച്ചു.അങ്ങനെ എത്രയോകാലത്തെ പഠനത്തിനു ശേഷം അവൻ പോർമൊയുടെ കളക്ടർ അയി.അവന് വളരെ സന്തോഷം തോന്നി ആ നാട്ടിൽ ഒരു പരിപാടി നടന്നു.അതിൽ എഡിസണെ വിളിച്ചു.അവൻ അവന്റെ കഥയെല്ലാം ആ പരിപാടിയിൽ പറഞ്ഞു. അവൻ അവസാനം പറഞ്ഞു. "ആ അച്ഛനും അമ്മയും എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ