ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള കരങ്ങളിൽ കേരളം സുരക്ഷിതം
ശുചിത്വമുള്ള കരങ്ങളിൽ കേരളം സുരക്ഷിതം
ലോക്ഡൗൺ സമയത്ത് വിഷ്ണു മരുന്നു വാങ്ങി വരുകയായിരുന്നു. വിഷ്ണു തനിക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചു . വഴിയോരം നിറയെ പ്ലാസ്റ്റിക്കുകളും മറ്റ് ചപ്പുകളാലും നിറഞ്ഞിരിക്കുന്നു . വീട്ടിലേക്ക് വരുന്ന വഴിയിൽ ഈ മാലിന്യങ്ങളെക്കുറിച്ചും അവ എങ്ങിനെ വൃത്തിയാക്കാമെന്നതിനെക്കുറിച്ചും ആണ് ചിന്തിച്ചത്. കൊറോണയായതു കൊണ്ട് റോഡുകളിൽ ആവശ്യത്തിനും അനാവശ്യത്തിനും ചീറിപ്പായുന്ന വണ്ടികൾ ഇല്ല . അതു കാരണം വായു മലിനീകരണവും , ശബ്ദമലിനീകരണവും കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും റോഡരികുകളിൽ മാലിന്യങ്ങളാൽ മലിനമാക്കപ്പെട്ടിരിക്കുന്നു . നമ്മുടെ നാട് ഇപ്പോൾ വലിയൊരു മഹാമാരിയെ നേരിടുകയാണ് ഇതോടൊപ്പം നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാലും മറ്റും കൊറോണയോടൊപ്പം മറ്റ് പല രോഗങ്ങളും വരാൻ സാധ്യത കൂടുതലാണ്. നമ്മൾ മനുഷ്യർ എത്ര പഠിച്ചാലും നേരെയാവാത്തവർ എപ്പോഴാണ് ഇവയെല്ലാം മനസ്സിലാക്കി തിരിച്ചറിയുക. അമ്മേ ........ അമ്മേ ...... എവിടെയാ അമ്മ . എന്താ മോനോ ഞാനിവിടെ ഉണ്ട് . ആ അമ്മേ ഒന്നിവിടെ വരെ വരാമോ .......? അമ്മ ഇവിടെ ഇത്തിരി ജോലി തിരക്കിലാ ......കുറച്ച് മാസ്ക് അടിച്ചു കൊടുക്കണം . എല്ലാവർക്കും മാസ്ക് അത്യാവശ്യമല്ലേ ....... നമ്മുടെ ചുറ്റിലുമുള്ളോർക്ക് കുറച്ച് മാസ്ക് അടിച്ചു നൽകാമെന്ന് കരുതി. നമുക്ക് ചുറ്റിലുമുള്ളവർ സുരക്ഷിതരായാലല്ലേ നമ്മളും സുരക്ഷിതരാവൂ .....ഹാവൂ ഒരു വിധം കഴിഞ്ഞു . ഇനി നീ വിളിച്ച കാര്യം പറ . അമ്മ ഈ മാസ്ക് അടിച്ചു നൽകുന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും സുരക്ഷക്ക് വേണ്ടിയുമല്ലേ ...... അതെ , എന്താ നീ അങ്ങിനെ ചോദിച്ചത്? അമ്മേ ഞാൻ നടന്നു വരുമ്പോൾ റോഡരികിൽ മുഴുവനും പ്ലാസ്റ്റിക്കാലും മറ്റ് ചപ്പുചവറുകളാലും മലിനമായിരിക്കുന്നതു കണ്ടുസങ്കടമാവുന്നു . അമ്മേ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്തേലും ചെയ്യണമെന്ന് വല്ലാതാഗ്രഹം തോന്നുന്നു . മോനേ നിനക്ക് ഒരു പാട് ചെയ്യാനുണ്ട് . നിനക്ക് മാത്രമല്ല നിന്റെ കൂട്ടുകാർക്കും നിന്നെ സഹായിക്കാൻ പറ്റും പക്ഷേ ഈ സമയം എല്ലാവരെയും വിളിച്ച് ഒരുമിച്ച് ചെയ്യാൻ നിൽക്കണ്ട നിനക്ക് പറ്റും വിധം ചെയ്യുക . കണ്ടറിഞ്ഞ് ബാക്കിയുള്ളവർ നിനക്കൊപ്പം ചേരും ഉറപ്പ് . അമ്മയുടെ സമ്മതത്തോടെ അവൻ തന്നാലാവുന്നത് ചെയ്യാൻ ശ്രമം തുടങ്ങി . വീട്ടിനടുത്തുള്ള ഒരു സിസ്റ്ററുടെ അടുത്ത് ചെന്ന് കയ്യുറകൾ രണ്ടെണ്ണം വാങ്ങി . എന്തിനാ വിഷ്ണു ഈ കയ്യുറകൾ ? അത് റോഡരിക് മുഴുവൻ മാലിന്യമാണ് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യട്ടേ എന്ന് കരുതുന്നു. ആഹാ നല്ല കാര്യം തന്നെ ഇവിടുന്ന് എന്റെ മകൻ കൂടെക്കൂടും. മോനേ വിഷ്ണൂ ..... എന്താ അമ്മേ ..... ഞാൻ കരുതി ഒരു പാട് ദൂരെ എത്തി എന്ന് . ഈ സത്യവാങ്ങ്മൂലം കയ്യിൽ വെക്ക് എന്നിട്ട് പോയാൽ മതി. പോലീസുമാമൻമാർ ചോദിച്ചാൽ ഇത് കൊടുത്താൽ മതി മോനെ അവരും സഹായിക്കും . ശരി അമ്മേ .......വിഷ്ണുവും , അപ്പുവും കൂടെ പോയി റോഡിലെത്തി മാലിന്യങ്ങളെല്ലാം പെറുക്കിയെടുത്ത് കൂട്ടാൻ നിന്നു . രണ്ടു പേരും നിശ്ചിത അകലം പാലിച്ച് നിന്നു കൊണ്ട് അവരുടെ ജോലി തുടർന്നു . അതാ... സർ , രണ്ട് കുട്ടികൾ അവിടെ എന്തോ ചെയ്യുന്നു . ഒന്നു പോയി അന്വേഷിക്കുമായിരുന്നു. അശോകാ.... നീ ഒന്ന് പോയി അന്വേഷിക്ക് . മക്കളേ നിങ്ങൾ എന്താ ചെയ്യുന്നത് വീട്ടിൽ പോകരുതോ? പോലീസ് മാമാ ഇത് വായിച്ചു നോക്കൂ ..... സത്യവാങ്ങ്മൂലം കയ്യിൽ ഉണ്ട് . ശരി നോക്കട്ടെ . ആ ഹാ....നല്ല കാര്യം ഞാനും കൂടാം മക്കൾക്കൊപ്പം സർ, അവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് കളയുകയാണ് അവയെല്ലാം ഒരു ഭാഗത്ത് കൂട്ടിവെച്ചു കൊണ്ടിരിക്കയാണ്. ഞാനും അവരെ സഹായിക്കാമെന്ന് കരുതി. കുട്ടികൾക്കൊപ്പം നമ്മൾ രണ്ട് പോലീസുകാർക്കും കൂടാം .... അവരെ പ്രോത്സാഹിപ്പിക്കേണ്ട കടമ നമുക്കും ഉണ്ട്. ഈ മാലിന്യങ്ങൾ ഇങ്ങനെ കൂമ്പാരമായി ഇവിടെ കിടക്കമോ പോലീസ് മാമാ ..... ഇല്ല വിഷ്ണു അവയെല്ലാം കളക്റ്റ് ചെയ്യാൻ പഞ്ചായത്തിൽ നിന്നും ആളുകൾ ഇപ്പോൾ വരും. അല്പനേരത്തെ പരിശ്രമം കൊണ്ട് അഭിയും കൂട്ടുകാരും പോലീസുകാരും ചേർന്ന് ഈ ചെറിയ പ്രദേശത്തെ റോഡരിക് മുഴുവൻ വൃത്തിയാക്കി . വിഷ്ണുവിനും കൂട്ടുകാർക്കും പോലീസ് സ്റ്റേഷനിൽ നിന്നും അവർ ചെയ്ത പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ നൽകി അവരെ വീട്ടിലെത്തിച്ചു. അമ്മേ ............ അമ്മേ .......... എന്താ മോനേ ..... എല്ലാം കഴിഞ്ഞോ അമ്മ കുറച്ച് വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട് പോയ് കുളിച്ച് വാ ...... മോന്റെഷ്ടപ്പെട്ട ഭക്ഷണം റെഡിയാണ്. അമ്മേ എനിക്കൊപ്പം പോലീസ് മാമനും ഉണ്ട് . അതെയോ..... ഞാനിതാ വന്നു. സർ, ഇരിക്കൂ ...... ഇങ്ങനെയാണോ സാറിനെ പുറത്താണോ നിർത്തേണ്ടത് . അകത്തേക്ക് വിളിക്കണ്ടെ . ഞാൻ വിളിച്ചതാണമ്മേ പോലീസ് മാമൻ കയറാഞ്ഞിട്ടാണ്. വേണ്ട മോൻ പറഞ്ഞതാണ് ഞാൻ വേണ്ടാ എന്ന് പറഞ്ഞു . അമ്മക്കും അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു നല്ല മകനായി വിഷ്ണുവിനെ വളർത്തുന്നതിന്. സർ, അവന് ചെയ്യാൻ ആഗ്രഹമാണ് എന്ന് പറഞ്ഞപ്പോൾ ഞാനാണ് അതിന് പിൻതുണ നെൽകേണ്ടത് എന്ന് മനസ്സിലാക്കി കൂടെ നിന്നു അത്ര മാത്രം . വിഷ്ണു നിന്റെ കൂട്ടുകാരൻ വിളിക്കുന്നു. എഴുന്നേറ്റേ ..... കാര്യമെന്താണെന്ന് അന്വേഷിക്കൂ ......ഡാ ...... ഞാൻ സനൂപ് ഇന്നലെ നമ്മൾ റോഡരിക് വൃത്തിയാക്കിയില്ലേ ..... നീ ടി വി വെച്ച് നോക്ക് . എന്താ കാര്യം പറ. കാര്യം പറയുകയല്ല നീ കാണ്. നമ്മുടെ നാട് കൊറോണ മഹാമാരിയാൽ വിഷമിക്കുന്ന അവസരത്തിലും വിഷ്ണു എന്ന മിടുക്കനും കൂട്ടുകാരും ചേർന്ന് ഈ റോഡരിക് വൃത്തിയാക്കുന്നത് എല്ലാവർക്കും പ്രചോദമാണ് അഭിനന്ദനാർഹമാണ് ഈ കുട്ടിയുടെ പ്രവൃത്തി . അവനൊപ്പം കൂടിയ സുഹൃത്തുക്കളും പോലീസുകാരുമാണ് ഇന്നത്തെ താരങ്ങൾ. സനൂപ് ...... ഞാൻ പറഞ്ഞില്ലേ നമ്മാളാലും ഒരു ചെറിയ മാറ്റം ഇവിടെ വരുത്താൻ സാധിക്കും എന്ന് . നമ്മളാൽ ഒരാളെയെങ്കിലും മറ്റ് രോഗങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചു എന്നതിൽ അഭിമാനിക്കാം ..... ഇപ്പോൾ മനസ്സിലായോ ..... ശുചിത്വമുള്ള കൈകളിൽ കേരളം സുരക്ഷിതമായിരിക്കും എന്ന്. ശുചിത്വമാണ്, കരുതലാണ് അതിജീവനം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ