ഇന്നു ഞാനേകയായ് മൂകയായീ
ഉമ്മറപ്പടിയിൽ ഭയന്നിരിപ്പൂ
പാട്ടില്ല കളിയില്ല താളമില്ല
കൂടെച്ചിരിക്കുവാൻ കൂട്ടരില്ല
ഇത്തിരിക്കുഞ്ഞന്റെ ആക്രമത്താൽ
ലോകരാജ്യങ്ങൾ വിറങ്ങലിപ്പൂ!
പത്തായി നൂറായി മരണസംഖ്യ
ചുറ്റിലും ഭീതി പരത്തിടുമ്പോൾ
സോപ്പിനാൽ കഴുകി മുഖം മറച്ചും
അകലം അടുപ്പമായ് കണ്ടുകൊണ്ടും
പ്രതിരോധം തീർക്കുക നമ്മളിപ്പോൾ.