ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ദുരമൂത്ത മർത്യാ-
കാണുകയിന്നുനീയിതൊരു
നേർകാഴ്ച, കണ്ണുതുറക്കുക നിൻ
അഹന്തയ്ക്കു പ്രഹരമായ്‌
വന്നുഭവിച്ചൂ
മാനവരാശിതൻ ഉന്മൂലനാശത്തിൻ
മഹാമാരിയാം കൊറോണ
പോർക്കളങ്ങളിലെ ദീനരോദനങ്ങളില്ല
നിലയ്ക്കാത്ത പലായനങ്ങളില്ല
എങ്ങുമേയില്ല
ആഘോഷത്തിൻ ആരവങ്ങൾ.
ഇതൊരതിജീവനത്തിന്റെ
മഹാമന്ത്രം. പാലിച്ചീടാം
നമുക്ക് സാമൂഹികകലവും
വ്യക്തിശുചിത്വവും.
നിപ്പയും പ്രളയവും
താണ്ഡവമാടിയപ്പോൾ
കൂപ്പുകുത്തിച്ചവരോ നാം
കേരളജനത.
ആശങ്കയകറ്റി ജാഗ്രതയോടെ
മുന്നേറുകിൽ തുരത്തിയോടിക്കാം
ഭൂലോകവ്യാധിയെ
നല്ലൊരു നാളയെ വരവേൽക്കാൻ
ഇന്ന്‌ നമുക്കകന്നീടാം
സോദരങ്ങളെ....
ഭൂലോകനന്മയ്ക്കായി
ഉത്തമജനതയായി മാറിടാം
ലോകമെങ്ങും വാഴ്ത്തിടട്ടെ ഈ
കേരളമോഡലിനെ.....

കീർത്തന.എസ്. ലാൽ
6.E ജി. എം. യു. പി. സ്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത