ജി എം എൽ പി എസ് കൊല്ലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1912 ഒക്ടോബർ 16 മുതൽ കൊല്ലം ബോഡ് മാപ്പിള എലിമെന്ററി സ്ക്കൂൾ ആയി പ്രവർത്തനം തുടങ്ങി.പെരിങ്കലകത്ത് ടി.കെ മുഹമ്മദ് മാസ്റ്റർ എന്ന അദ്ധ്യാപകന്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി പ്രവേശനം നേടിയത് താഴത്തം വീട്ടിൽ കുരിക്കളകത്ത് ബാവോട്ടിയാണ്. അക്കാലത്ത് മുസ്ലിം കുട്ടികൾ മാത്രമാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്.

              1975 ൽ കടൽ തീരത്തോട് ചേർന്ന് കൂട്ടുമുഖത്ത് ഹുസൈൻ എന്ന ആൾ സംഭാവന നൽകിയ 40 സെന്റ് സ്ഥലത്ത് പന്തലായനി ബ്ലോക്കിന്റെ കീഴിൽ ഗ്രാമീണ തൊഴിൽ പദ്ധതി പ്രകാരം പുതിയ കെട്ടിടം വന്നു.