ഇത്തിരിക്കുഞ്ഞനാം കൊറോണാ, നിന്നെ
ഒത്തിരി പേടിച്ചു ഞങ്ങൾ..
എല്ലാം നശിപ്പിച്ച്, ലോകം നശിപ്പിച്ച്
മുന്നോട്ട് നീങ്ങുന്നു നീയും....
നിന്നെ നശിപ്പിച്ച് , രോഗം ശമിപ്പിച്ച്
ഞങ്ങളും മുന്നോട്ട് നീങ്ങും
ഞാനൊരു പാവം കൊറോണ, മനുഷ്യാ
ഞാനൊരു ഭീകരനല്ല...
നിന്നുടെ ചെയ്തികളാണെന്റ ശക്തി
ജാഗ്രത പാലിക്കൂ നീയും-...
ശുചിത്വത്തിലാവൂ നീ എന്നും ', എന്നാൽ
വരില്ലാ ഞാൻ നിന്നുടെ പക്കൽ,.....