ജി. സി വൈ എം എ യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മാവും പ്ലാവും

Schoolwiki സംരംഭത്തിൽ നിന്ന്
മാവും പ്ലാവും     
പണ്ട് പണ്ട് ഒരു മാവും പ്ലാവും ഉണ്ടായിരുന്നു. പ്ലാവ്അഹങ്കാരിയായിരുന്നു എന്നാൽ മാവ്  പാവവും ഒരു ദിവസം മാവിനെ പ്ലാവ് കളിയാക്കി നിനക്ക് ശിഖരങ്ങൾ കുറവാണ് ,നിനക്ക് ഭംഗിയില്ല, നിന്റെ മാങ്ങയ്ക്ക് പുളിയാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കി.എന്നാൽ മാവ് ഒന്നും മിണ്ടാതെ അത് കേട്ടു നിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ച് തേനീച്ചകളും തേനീച്ചറാണിയും കൂടി വന്നു അവർ അവർക്ക് കൂട് കൂട്ടാനുളള സ്ഥലം അന്വേഷിച്ച് നടക്കുകയായിരുന്നു. പ്ലാവ് കണ്ടപ്പോൾ അവർക്കിഷ്ടപ്പെട്ടു പ്ലാവിൽ കൂടു കൂട്ടാൻ അവർ ഒരുങ്ങി .അങ്ങനെ പ്ലാവിന്റെ ശിഖരത്തിൽ കയറി ഇരുന്നു'. പ്ലാവ് തന്റെ ശിഖരം കുലുക്കി തേനീച്ചകളെ ശിഖരത്തിൽ നിന്ന് താഴെയിട്ടു.  ഇതു കണ്ടിട്ട് മാവ് പറഞ്ഞു. " തേനീച്ചറാണീ എന്റെ ശിഖരത്തിൽ കൂടുകൂട്ടിക്കോളൂ". അവർ സന്തോഷിച്ച് മാവിൽ കൂടു കൂടി. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ട് മരം വെട്ടുകാർ വന്നു.പ്ലാവിനെ കണ്ടതും അവർ പറഞ്ഞു. "ദേ ആപ്ലാവിന്റെ തടിക്ക് നല്ല വില കിട്ടും; നമ്മുക്കതിനെ വെട്ടാം". അപ്പോൾ പ്ലാവ് പറഞ്ഞു;എന്നെ വെട്ടല്ലെ.... അപ്പോൾ തേനീച്ചകൾ പറഞ്ഞു. നിനക്കതു തന്നെ വേണം നീ അഹങ്കാരിയാണ് .മാവ് പറഞ്ഞു സാരമില്ല നമ്മുക്ക് അവനെ രക്ഷിക്കാം. മരം വെട്ടുകാർ പ്ലാവ് വെട്ടാൻ തുടങ്ങിയപ്പോഴേക്കും മാവ് പറഞ്ഞതനുസരിച്ച് തേനീച്ചകളെല്ലാം അവരെ കുത്തിയോടിച്ചു.അവർ രണ്ടു പേരും അവിടെ നിന്ന് ജീവനും കൊണ്ടോടി.പ്ലവ് മാവിന് നന്ദി പറഞ്ഞു. അങ്ങനെ അവർ രണ്ടു പേരും സന്തോഷത്തോടെ വർഷങ്ങളോളം ജീവിച്ചു.
Agnus Varghese
6 ജി. സി വൈ എം എ യു പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ