ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ദൂരെ ദൂരെ നീണ്ട മലനിരകളിൽ നിന്നും സൂര്യൻ തേജസോടെ ഉയർന്നുപൊങ്ങി. പക്ഷികൾ കൂട്ടിൽ നിന്നും ഓരോന്നായി ചിലച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു. അമ്മ പക്ഷികളെല്ലാം അവരുടെ തീറ്റ തേടി ദൂരേക്ക്പറന്നിറങ്ങി. വൈകുന്നേരം അമ്മയുടെ വരവും കാത്തു പക്ഷിക്കുഞ്ഞുങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു . അമ്മ പക്ഷി വന്നു പക്ഷി കുഞ്ഞുങ്ങൾക്ക് തീറ്റ അവരുടെ ചുണ്ടിൽ വച്ചു കൊടുക്കുന്ന ആ ദൃശ്യം അവൻ മാവിൻ ചുവട്ടിലിരുന്ന് കണ്ടുകൊണ്ടിരുന്നു. വിനൂ.... പുറകിൽ നിന്ന് ഒരു നീണ്ട വിളി ഉയർന്നു. ആരാണത് ? അവൻ പുറകിലേക്ക് തിരിഞ്ഞുനോക്കി. അവൻ്റെ കൂട്ടുകാർ അവനെ കളിക്കാൻ വിളിക്കുകയാണ്. അവൻ ഓടി കൂട്ടുകാരുടെ അടുത്തേക്ക് പോയി. വിനു ഒരു അനാഥ പയ്യനാണ്. അവൻ്റെ കുട്ടിക്കാലത്ത് തന്നെ വിനുവിൻ്റെ അമ്മ മരിച്ചുപോയി. അമ്മയുടെ സ്നേഹവാൽസല്യം അറിയാതെ വളർന്ന അവനെ അവൻ്റെ അച്ഛനും വേണ്ടാതായി. ഒടുവിൽ അവനെ തനിച്ചാക്കി അച്ഛൻ നാടുവിട്ടുപോയി. അന്നുമുതൽ അവൻ തെരുവ് കുട്ടികളുടെ കൂടെ ജീവിക്കാൻ തുടങ്ങി. അങ്ങനെയൊക്കെ ആണെങ്കിലും അവൻ അവിടെ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റുള്ളവരുടെ കൂടെ കൂടി അവനും ചില ദുശീലങ്ങൾ ഉണ്ടെങ്കിലും അവൻ നല്ല കുട്ടിയാണ്. ആണ് വിനുവിൻ്റെ അച്ഛൻ നാടു കടന്നെത്തിയത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. അവിടെ ഉള്ള ഒരു വൃത്തികെട്ട തെരുവിലാണ് അയാൾ താമസിച്ചത്. ചേരിപ്രദേശം ആയതിനാൽ അയാളുടെ ഊണും ഉറക്കവും അവിടെത്തന്നെയാണ്. പതിയെ പതിയെ അവിടുത്തെ നാട്ടുകാർ അയാളോട് ഇണങ്ങി തുടങ്ങി. നാട്ടുകാർക്ക് അയാൾ പ്രിയങ്കരനായി മാറി. ഒരു ദിവസം അയാൾക്ക് തൊണ്ടവേദനയും പനിയും തുമ്മലും അനുഭവപ്പെട്ടു. ആദ്യം അയാൾ നിസ്സാരമായി കണ്ടു. പിന്നീടാണ് അറിഞ്ഞത് കളി കാര്യമാണെന്ന്. രണ്ടുമൂന്നുദിവസം അയാളെ തെരുവിൽ ഒന്നും കാണാത്തതുകൊണ്ട് നാട്ടുകാർ അയാൾ താമസിച്ചിരുന്ന സ്ഥലത്ത് എത്തി അന്വേഷിച്ചു. വൃത്തിഹീനമായ ആ സ്ഥലത്ത് അദ്ദേഹം വിറങ്ങലിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ ഒരു വണ്ടി വിളിച്ച് അയാളെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് പറഞ്ഞു അയാളുടെ സ്രവവും രക്തസാമ്പിൾ ഉം പരിശോധിക്കണം എന്നു പറഞ്ഞ് ഉള്ളിലേക്കു പോയി. കൂടെ ഒരു കാര്യവും പറഞ്ഞു. രണ്ടുമൂന്ന് ആഴ്ചകൾ അയാൾ നിരീക്ഷണത്തിൽ ഇതിൽ നിൽക്കേണ്ടതുണ്ട് എന്ന്. മൂന്ന് ആഴ്ചകൾക്ക് ശേഷം നാട്ടുകാർ വീണ്ടും വന്നു വീണ്ടും കാര്യം അന്വേഷിച്ചു. അയാൾക്ക് ഒരു മാരക രോഗം പിടി പെട്ടിട്ടുണ്ട് എന്ന് അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. പിന്നീട് അയാൾക്കുവേണ്ടി ഡോക്ടർമാരും നഴ്സുമാരും നാട്ടുകാരും പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്തു. ഇതേസമയം അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അയാൾക്ക് പിന്നീടുള്ള ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടർമാരും നഴ്സുമാരും അദ്ദേഹത്തെ തീവ്രപരിചരണ ത്തോടെ രോഗ വിമുക്തമാക്കി. ചികിത്സിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റവും പരിചരണവും അദ്ദേഹത്തിന് പുതുജീവൻ നൽകി. വീട്ടിലേക്ക് പോകുവാനുള്ള വേളയിൽ ആശുപത്രി അധികൃതർ അദ്ദേഹത്തിന് മധുരം നൽകി സന്തോഷ ത്തോടെ യാത്രയാക്കി. ലോകമെമ്പാടും പടർന്നുപിടിച്ച ഈ മഹാ മാരി നമ്മുടെ ഈ കൊച്ചു കേരളത്തിലും രണ്ടു ജീവനുകൾ കവർന്നെടുത്തു. അതു പിന്നീട് ഉള്ള നമ്മുടെ ജാഗ്രതയിൽ ഈ മഹാമാരിയെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാൻ നമുക്ക് സാധിച്ചു.


KEERTHANA M
7 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ