ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/പ്രകൃതി എന്ന സ്വർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന സ്വർഗ്ഗം
"പഴയകാലത്ത് പ്രകൃതി വളരെ സുന്ദരമായിരുന്നു. ഇപ്പോൾ പ്രകൃതിയുടെ അവസ്ഥ കണ്ടില്ലേ മക്കളെ......!!” കുട്ടികൾ: "പഴയകാലത്തെ പ്രകൃതിയെ കുറിച്ച് ഒരു കഥ പറയാമോ മുത്തശ്ശി”. മുത്തശ്ശി: "പിന്നെന്താ മക്കളെ ഞാൻ പറയാലോ. നമ്മുടെ പ്രകൃതി എന്നുവച്ചാൽ വളരെ മനോഹരമായിരുന്നു കാടും, മരങ്ങളും, പുഴകളും, തോടുകളും, മൃഗങ്ങളും അങ്ങനെയങ്ങനെ ഒരുപാട് സുന്ദര കാഴ്ചകൾ ഉള്ളതായിരുന്നു നമ്മുടെ പ്രകൃതി. അതു മാത്രമല്ല വളരെ വിശാലമായതും ആയിരുന്നു. അന്നത്തെ മനുഷ്യരെല്ലാം പ്രകൃതിയോടിണങ്ങിയാണ് കഴിഞ്ഞിരുന്നത്. കുട്ടികൾ പുഴകളിലും,കുളങ്ങളിലുമെല്ലാം ദിവസവും കുളിക്കാൻ  പോകുമായിരുന്നു. ഞാൻ പ്രകൃതിയിലെ കൃഷികളെ കുറിച്ച് പറയാം. പ്രകൃതിയുടെ ഒരു സമ്പത്താണ് പ്രകൃതിയിലെ കൃഷികൾ.  പച്ചക്കറികളും, ധാന്യങ്ങളും എല്ലാം കൃഷി ചെയ്തിരുന്നു”. കുട്ടികൾ: "ആരെല്ലാം ആണ് അന്ന് കൃഷി ചെയ്തിരുന്നത്?” ."അന്നത്തെ കാലത്തെ കൃഷി ചെയ്തിരുന്നത് നിങ്ങളുടെ മുത്തശ്ശൻമാരാണ്. അന്ന് ജീവിച്ചിരുന്ന ആളുകളുടെ മുഖ്യതൊഴിൽ കൃഷിയായിരുന്നു”. കുട്ടികൾ: "അന്ന് നല്ല രസമായിരിക്കും അല്ലേ?” മുത്തശ്ശി:   "അതെ മക്കളേ”. കുട്ടികൾ: "ഇന്നത്തെ കാലത്തെക്കുറിച്ച് പറഞ്ഞുതരു മുത്തശ്ശി”. മുത്തശ്ശി: "പറയാം മക്കളെ പറയാം. ഇന്നത്തെ കാലത്ത് പുഴയിലിറങ്ങി കുളിക്കുന്ന പതിവ് ഒന്നുമില്ല. മരങ്ങൾ എല്ലാം വെട്ടി നശിപ്പിക്കുകയാണ് ഇന്നത്തെ മനുഷ്യർ. കൃഷി വളരെ കുറവാണ്. ജൈവ പച്ചക്കറികൾ ഒന്നും ആളുകൾക്ക് ലഭിക്കാറില്ല”. കുട്ടികൾ: "അയ്യോ കഷ്ടം!! ഞങ്ങൾക്ക് പുഴയിലിറങ്ങി കളിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ ഞങ്ങളുടെ മാതാപിതാക്കൾ ഇതിനു സമ്മതിക്കാറില്ല. മുറ്റത്തിറങ്ങി കളിക്കാൻ പോലും സമ്മതിക്കാറില്ല”.  മുത്തശ്ശി,"അതാണ് ഇപ്പോഴത്തെ അവസ്ഥ എന്നാൽ ശരി മക്കളേ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ അന്വേഷിക്കുന്നുണ്ടാകും".
അനു വൃന്ദ
5 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ