ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേൽപ്പ്
*ഉയിർത്തെഴുന്നേൽപ്പ്*
അന്നും കുഞ്ഞി രാമൻ തന്റെ മകനായി കയറാവുന്ന ആശുപത്രികളെല്ലാം കയറി. ഫലമുണ്ടാകുന്നി്ല്ല. നഗരത്തിലെ അഴുക്ക് ചാലിന്റെ അടുത്ത് തന്റെ മകന്റെയും ഭാര്യയുടെയും ഒപ്പമാണു അയാൾ ജീവിക്കുന്നത് . അഴുക്കു ചാൽ മൂടനമെന്ന് അയാൾ പലതവണ ആവശ്യപെട്ടെങ്കിലും അത് നടന്നില്ല. പൊളിയാറായ ആ വീടിന്റെ വാതിൽ തുറന്ന് അയാൾ അകത്തു കയറി. “മോനെന്ത്യെ അവനു കൊറവുണ്ടൊ”. “ഒറങ്ങുവാണു അവന് ഒത്തിരി കൊറവുണ്ട്”. അയാൾക്ക് സമാധാനമായി. മകൻ കിടക്കുന്ന ആ മുറിയിലേക്ക് അയാൾ നടന്നു. അവൻ കിടക്കുന്ന കട്ടിലിനു അടുത്തായിട്ട് അയാൾ നിന്നു. അയാൾ അറിയാതെ അയാളുടെ കണ്ണിൽ നിന്നും വെള്ളം വീഴാൻ തുടങ്ങി. അന്ന് രാത്രി അവനു രോഗം കൂടി.അയാൾ നിസ്സഹായവസ്തയിൽ ആയിരുന്നു.മകനെ കൊണ്ടുപോകാൻ വണ്ടിയില്ല.അയാൾ മകനെ തോളിൽ കയറ്റി നടന്നു.നഗരത്തിലെ ആശുപത്രി എത്തും വരെ അയാൾ അവനെ ചുമലിൽ ഏറ്റി. ഡോക്ടർ എത്തിയിട്ടില്ല. ഓരോ ആളുകൾ വരുംബൊഴും അയാൾ പ്രതീക്ഷ്യ യോടെ എണീക്കും അത് ഡോക്ടർ അല്ല എന്ന് അറിയുംമ്പോൾ നിരാശയോടെ കയ്‌കെട്ടി വാർഡിനു മുന്നിൽ നിൽക്കും. അതാ ഡോക്ടർ വരുന്നു അയാൾക്ക് സമാധാനമായി. അയാൾ ഡോക്ടറെക്കണ്ടു വിവരം പറഞ്ഞു. പക്ഷേ പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞവിവരം കേട്ട് അയാൾ ഞെട്ടിപ്പോയി. "മലമ്പനിയാണോയെന്ന് സംശയമുണ്ട്." ഡോക്ടർ പറഞ്ഞു. "കുറച്ച് ടെസ്റ്റുകൾ ആവശ്യമാണ്. സീരിയസ് ആണ്. മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതാണ് നല്ലത്." അയാൾക്ക് പ്രശ്നം മനസ്സിലായി. അഴുക്കുചാലിലെ കൊതുകാണിത് പരത്തിയത്. പരിസരശുചീകരണത്തിൻെ ആവശ്യം അയാൾക്ക് മനസ്സിലായി. ഏതായാലും മകനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ്ചെയ്തു. പ്രതീക്ഷയുടെ 10 ദിവസങ്ങൾ കടന്ന് പോയി. അത്രയും ദിവസം കണ്ണുപോലും തുറക്കാതിരുന്ന അവൻ കണ്ണു തുറന്നു. ഡോക്ടർ പോലും അൽഭുതപെട്ടു. അവൻ എണീറ്റതറിഞ്ഞ അയാൾ ഓടിച്ചെന്ന് ഡോക്ടറുടെ കാലിൽ പിടിച്ചു. കുഞ്ഞിരമൻ അന്ന് ആദ്യമായി സന്തോഷം കൊണ്ടു കരഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ