ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/കോവിഡ് 19- ദോഷവും ഗുണവു'

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- ദോഷവും ഗുണവും

  കോവിഡ് 19എന്നത് കൊച്ചുകുട്ടികൾ മുതൽ എല്ലാവരും ഭീതിയോടെ കേൾക്കുന്ന പേരാണ്. ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന ഒരു മഹാമാരി യാണ്. ശാസ്ത്രീയമായും സാമ്പത്തികമായും ഏറ്റവും മുന്നിലെന്നുകരുതുന്ന പല രാജ്യങ്ങളും ഈ മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്. അവിടെ ദിനംപ്രതി മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. ഇതിൻെറ ഒരു പ്രധാന കാരണം രോഗബാധ ഉണ്ടായിട്ടുണ്ടെങ്കിൽ 14 ദിവസത്തിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ പ്രകടമാകുക അപ്പോഴേക്കും ആ വ്യക്തിയുമായി ഇടപഴകിയ എല്ലാവർക്കും വൈറസ് ബാധ ഉണ്ടാകും. എന്നാൽ പ്രതിരോധ ശേഷി കൂടിയ വർക്ക് അസുഖം ഉണ്ടായില്ലെന്നു വരാം. അതുകൊണ്ട് 19 വ്യാപനം തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗം സമ്പർക്കവിലക്കണെന്നതാണ്
            ഇതിൻെറ ഫലമായി പൊതു ഗതാഗതം നിരോധിച്ചു. കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും സമയത്താണ് ലോക് ഡൗൺ. വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും നടത്തുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരാധനാലയങ്ങൾ അടച്ചിട്ടു. വ്യാപനം എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചു.
             കൊറോണ കാലം കൊച്ചുകുട്ടികളും വയസ്സായ വരും ആസ്വദിക്കുന്നു ഉണ്ടാകാം. ജോലി തിരക്ക് മൂലം കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തവർ ഇപ്പോൾ കുട്ടികളോടൊപ്പമാണ്. തൻെറ മകളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. വിശേഷദിവസങ്ങളിൽ പ്രായമായ മാതാപിതാക്കൾക്കൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഇപ്പോൾ, എപ്പോഴും അവരോടൊപ്പമുണ്ട്. ആരാധനാലയങ്ങൾ അടച്ചു അതുകൊണ്ട് എല്ലാവരും വീട്ടിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നു.വർഷങ്ങളായിവിദേശത്ത് താമസിക്കുന്നവർ, നാട്ടിലേക്ക് വരുവാൻ സമയമില്ലാത്തവർ, ഇപ്പോൾ എല്ലാവർക്കും നാട്ടിൽ എത്തണം. നിരത്തുകളിൽ വാഹനാപകടങ്ങൾ കുറഞ്ഞു. വാഹനങ്ങളും വ്യവസായശാലകളും പ്രവർത്തിക്കാത്തതു കൊണ്ട് അന്തരീക്ഷമലിനീകരണം കുറഞ്ഞു.
          എന്തിനും ഏതിനും ആശുപത്രികളിൽ പോയിരുന്നവർ അനാവശ്യമായി മരുന്നു കഴിക്കാത്തതുകൊണ്ട് പ്രതിരോധശേഷി വർധിക്കും. ഫാസ്റ്റ് ഫുഡ് ഹോട്ടൽ ഭക്ഷണം എന്നിവ ഒഴിവാക്കി. അതുകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
            ഇതൊക്കെയാണെങ്കിലും സർക്കാരും ആരോഗ്യ പ്രവർത്തകരും, പോലീസും, മാത്രമല്ല നമ്മുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും നിർദേശങ്ങൾ പാലിച്ച് ആരോഗ്യമുള്ള ഒരുനാടിനായി
നമുക്ക് പ്രാർത്ഥിക്കാം.
 

ആദിത്യ.പി.എസ്
8 C ജി .വി .എച്ച് .എസ് .എസ് . നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം