ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

മീഡിയ ക്ലബ്ബ്

പൊതുജീവിതത്തിൻെറ എല്ലാ മേഖലകളെയും സ്വകാര്യ ജീവിതത്തെത്തന്നെയും അപ്പാടെ സ്വാധീനിച്ചിരിക്കുകയാണ് മാധ്യമ രംഗം. ഇത്തരമൊരു സാഹചര്യത്തിലാണ് മീഡിയ ക്ലബ്ബിനെക്കുറിച്ചുള്ള ആലോചനയുണ്ടാവുന്നത്.താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ വേറിട്ടതാക്കുന്ന ഒരു സംരംഭമാണ് മീഡിയ ക്ലബ്ബ്. പഠനത്തോടൊപ്പം ഒരു തൊഴിൽ മേഖല പരിചയപ്പെടുത്തുകയാണിതിൻെറ ലക്ഷ്യം. താല്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയതോടെ സ്കൂളിൻെറ മുഴുവൻ പ്രവർത്തനങ്ങളിലും മീഡിയ ക്ലബ്ബിൻെറ സാന്നിധ്യമുണ്ടായി. പത്രവാർത്തകൾ എഡിറ്റു ചെയ്ത് രാവിലെ അവതരിപ്പിക്കുന്നതോടൊപ്പം സ്കൂൾ വാർത്തകൾ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ഉച്ചക്കും സ്കൂൾ വാർത്തകൾ അവതരിപ്പിക്കുന്നത് മീഡിയ ക്ലബ്ബ് അംഗങ്ങളാണ്. സ്കൂളിലെ അറിയിപ്പുകൾ ഈ വാർത്താവതരണത്തിലൂടെ മുഴുവൻ വിദ്യാർത്ഥികളിലുമെത്തുന്നു. മീഡിയ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ 'അല' പത്രപ്രവർത്തന രംഗത്തേക്കുള്ള ചെറിയൊരു ചുവടുവെപ്പു മാത്രം. വാർത്ത തയ്യാറാക്കൽ, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേ ഔട്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിചയപ്പെടാനവസരം ലഭ്യമാക്കി ഇത്. UP, HS വിഭാഗം കുട്ടികളാണ് മീഡിയ ക്ലബ്ബിൽ പ്രവർത്തിക്കുന്നത്.