ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/അനന്ത കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അനന്ത കാലം      

പൂവിൻ സുഗന്ധമുണ്ടായിരുന്ന ഈ-
പ്രകൃതിയിൽ ഇന്ന് ചവറിൻ ദുർഗന്ധമോ.
പഴമയുടെ ആ നല്ല നാളുകൾ
ഇനി പുതുമയുടെ ദുർനാളുകളായി
മാറുകയായിരുന്നു.
പരിസ്ഥിതി നേരിടുന്ന ദുഃഖത്തിൽ
ആനന്ദമാടുകയായിരുന്നു
വർണപകിട്ടിൻ ലോകം.
മിന്നുന്നതെല്ലാം പൊന്നല്ലെന്നത്
പഴഞ്ചൊല്ലാണെങ്കിലും
പഴമ അത് തൻ ജീവിതത്തിൽ
സ്വായത്തമാക്കിയിരുന്ന നാളോ
ഓർക്കാൻ എന്തു സുഖം.
പഴയ കാല പരിസ്ഥിതിക്ക് പുഷ്പഗന്ധത്തിൻ
ശ്വാസമുണ്ടായിരുന്നില്ലേ?
പൂത്തു നിൽക്കുന്ന മാമ്പഴത്തിന്റെ നാടൻ മധുരം
ഇന്നീ പ്രകൃതിയിൽ വിഷത്തിന്റെ
കയ്പ്പായി മാറുകയോ?
വയലിൻ പരവതാനിയിന്നിതാ
കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയവർ.
ഇതിനു മറുപടിയാകുകയോ
പ്രളയം അവതരിച്ചതും.
അഹങ്കാരത്തിൻ മുൾമുനയിലെത്തിയ അവർ
തന്റെ അമ്മയെ വീണ്ടും ദ്രോഹിപ്പതും
എന്തുകാര്യം വൈറസുകൾ പോലും
ഈ പ്രകൃതിയിൽ കളിയാടവേ...
തടഞ്ഞു നിർത്തുവാനാകുമോ നമുക്ക്?
എല്ലാം സാധിക്കുമെന്ന പ്രത്യാശയായിരുന്നു എന്നുള്ളിൽ.
ഇനി എന്നിൽ ഇത് വെറും സ്വപ്നമായി മാറുകയോ?
കാത്തിരിക്കാം...
ഒരു പുതിയ തുടക്കത്തിനായി.
 

ഗോപിക ചന്ദ്രൻ
9E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത