ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മളിനിയും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നമ്മളിനിയും     

പ്രതീക്ഷതൻ തിരിനാളമെവിടെ
അന്ധകാരത്തിൽ ലോകത്ത് !
ആധിയും വ്യാധിയും ചേർന്ന കാലം
ആളില്ലായനക്കമില്ല
പ്രകൃതിതൻ വിളയാട്ടം
എങ്ങും കൂകൂ നാദം
കളകളം ഒഴുകുന്ന പുഴകൾ
കണ്ടു ഞാൻ .
ജീവിത പ്പാച്ചിലിൽ
ആദ്യമായി വിശ്രമം
നന്ദി 'കൊറോണ'

യുദ്ധമില്ല കുരുതികളില്ല
തിളങ്ങുന്ന കണ്ണുകൾ മാത്രം
എത്ര സുന്ദരമെൻ ലോകം
സ്വർഗ്ഗമിതാകുന്നു
മടങ്ങി ഞാൻ മണ്ണിലേക്ക്
അതിജീവിക്കും നമ്മളിനിയും
ഇത്ര സ്വാദിഷ്ടമോ
ചക്കയും മാങ്ങയും
"കടക്കുപുറത്ത്"
നെറ്റിചുളിച്ചു നാം
ചേനയോടും ചേമ്പിനോടും
അറിഞ്ഞു ഞാൻ നീ
അമൃതാകുന്നു
ഫോണിനും ടിവിക്കും
അല്പം വിശ്രമം.
മണ്ണിലിറങ്ങിഞാൻ
മണ്ണിന്റെ മക്കളായി
പക്ഷേ കഴുകക്കണ്ണുകൾ
ഓർക്കുക.. ജാഗ്രത!
തുരത്താം നമുക്ക്
ഒറ്റക്കെട്ടായിക്കൊറോണയെ
അതിജീവിക്കും നമ്മളിനിയും .

അഞ്ജന മോഹൻ
10 A ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത