ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്
       കൊറോണ കൊറോണ  എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് 2019 ഡിസംബർ മാസത്തിലാണ്. ടി വി യിൽ വാർത്ത കണ്ടപ്പോൾ ചൈനയിൽ  കൊറോണ വന്ന് ജനങ്ങൾ മരിക്കുന്നു  എന്നു മനസ്സിലാക്കി.
             കൊറോണ ഇത്ര വലിയ വിപത്താണ് എന്ന് ഒരിക്കലും വിചാരിച്ചില്ല. 2020 പുതുവർഷം പിറന്നു.ഫെബ്രുവരിയിൽ വിദ്യാലയത്തിലെ വാർഷികാഘോഷം കഴി‍‍ഞ്ഞു. വാർഷിക പരീക്ഷയ്ക്കള്ള തയ്യാറെടുപ്പു തുടങ്ങി. മാർച്ച് പത്താം തീയതി ഉച്ചയ്ക്ക് ടീച്ചർ ക്ലാസിൽ വന്നു പറ‍ഞ്ഞു " ഇന്ന് സ്കൂൾ അടയ്ക്കുകയാണ്. പരീക്ഷയൊന്നും ഉണ്ടാകില്ല. ”കാരണം ചോദിച്ചപ്പോൾ ടീച്ചർ പറ‍ഞ്ഞു കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തി എന്ന്.
      കുറച്ചു ദിവസങ്ങൾ കഴി‍‍ഞ്ഞു. ഇന്ത്യ മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു എന്ന് കേട്ടു. എന്താണ്  ലോക്ക്ഡൗൺ എന്ന് ആദ്യം മനസ്സിലായില്ല. അച്ഛനും അമ്മയും ഇതിനെക്കുറിച്ച് വിശദീകരിച്ചുതന്നു.
       കൊറോണ എന്ന ഒരു തരം വൈറസ് ആണ് ഈ രോഗത്തിനു കാരണം. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പരക്കുന്നത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം മരണത്തിനും കാരണമാകുന്നു. സമ്പർക്കം ഒഴിവാക്കാനാണ്  ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എല്ലാവരും വീടിനുള്ളിൽത്തന്നെ ഇരിക്കണം.
                  ഈ ഒഴിവുകാലം  കൂട്ടുകാർക്കൊപ്പം കളിക്കാനും പുറത്തുപോകാനും പറ്റാതായി. സമ്പർക്കം മൂലമാണ്  ഈ രോഗം പകരുന്നത് എന്ന് എനിക്ക് മനസ്സിലായി. രോഗം വരാതിരിക്കാനായി കൈകൾ കൂടെക്കൂടെ സോപ്പുപയോഗിച്ച് കഴുകണമെന്നും  ശരീരം വൃത്തിയായി സൂക്ഷിക്കണമെന്നും പറയുന്നത് ടി വി യിൽ എപ്പോഴും കാണാം.
             കടകൾ തുറക്കാതായി.വാഹനങ്ങൾ ഓടുന്നില്ല. നാട് നിശ്ചലമായ അവസ്ഥ.
        ടി വി യിലെ വാർത്തകളിൽ ലോകത്തിൻറെ പല ഭാഗങ്ങളിലും ആയിരക്കണക്കിനു ജനങ്ങൾ മരിക്കുന്ന വിവരമാണ് കേൾക്കുന്നത്.
      ചൈന, ഇററലി, അമേരിക്ക, ഫ്രാൻസ്, ഇറാൻ  തുടങ്ങി ലോകത്തെ മിക്ക രാജ്യങ്ങളിലും കോവിഡ്-19 എന്നറിയപ്പെടുന്ന ഈ മഹാമാരി വ്യാപിച്ചു. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. എല്ലാവരുടെ മുഖങ്ങളിലും ഭയം കണ്ടു.
           ദിവസവും പല തവണ പോലീസ്ജീപ്പ് വീടിന്റെ മുന്നിലുളള റോഡിലൂടെ പോകുന്നതു കാണാം. ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നുണ്ടോ എന്നു നോക്കാനാണ്.
            ലോകം നേരിടുന്നഏററവും വലിയ വിപത്താണ് കൊറോണ എന്ന് ഇപ്പോൾ ‍ഞാൻ മനസ്സിലാക്കുന്നു. 
       ഏഴാം ക്ലാസിൽ പഠിക്കുന്ന  എനിക്ക് എൻറെ ജീവിതത്തിൽ കാണാനും കേൾക്കാനും  കഴിഞ്ഞ വലിയ ദുരന്തങ്ങളാണ് 2018 ലെ   വെള്ളപ്പൊക്കം, നിപ്പ, 2019 ലെ ഉരുൾപൊട്ടൽ  എന്നിവ. എല്ലാത്തിലും വലുതാണ്  ഇപ്പോൾ നേരിടുന്ന കോവിഡ് -19 എന്ന ഈ  മഹാമാരി.
  പ്രക‍ൃതിയെ നശിപ്പിക്കുകയും സഹജീവികളെ സ്വന്തം സുഖത്തിനു വേണ്ടി കൊന്നൊടുക്കു കയും ചെയ്യുന്നതിൻെറ അനന്തരഫലങ്ങളാണ് കോവിഡ് -19  പോലുള്ള മഹാരോഗങ്ങൾ.

ഇനിയെങ്കിലും നാം മനസ്സിലാക്കണം 'പ്രകൃതിയാണ് നമ്മുടെ ജീവൻ. അതിനെ നാം സംരക്ഷിച്ചേ പററൂ’. ഈ കൊറോണക്കാലം മനുഷ്യന് പോസിററീവ് ആയ അനുഭവങ്ങളും സമ്മാനിക്കട്ടെ.

കർണൻ പി എസ്
7 A ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം