ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/മനുഷ്യനെ തളച്ച ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ തളച്ച ശക്തി
                                     ആകാശത്തിന് മുകളിലുളള ലോകത്ത് ഒരുപാട് വികാരങ്ങൾ വസിച്ചിരുന്നു.  ഭയം, വെറുപ്പ്, ദയ, കരുണ, സ്നേഹം, ദേഷ്യം, അഹംഭാവം അങ്ങനെ ഒരുപാട് വികാരങ്ങൾ. ഇവരെല്ലാവരും ഭൂമിയിൽ  നോക്കിയിരിപ്പാണ്. ഭൂമിയിൽ ഏതു വികാരമാണ് മനുഷ്യന്റെ ഉള്ളിൽ ഉണ്ടാകുന്നതെന്ന അറിയാൻ. ഈ വികാരങ്ങൾ തമ്മിൽ എന്നും ഏറ്റുമുട്ടലുകൾ ആണ്. അവർ ഒരു മനുഷ്യനെ തെരഞ്ഞെടുക്കും. ഒരു മനുഷ്യനിൽ ഏതു വികാരമാണ് കുറവായി ഉണ്ടാകുന്നത് ആ വികാരത്തെ ദൈവം പുറന്തള്ളും. അതിനർത്ഥം ആ വികാരത്തിന് മനുഷ്യന്റെ ഉള്ളിൽ അധികനാൾ വസിക്കാൻ സാധിക്കില്ല എന്നാണ്. അങ്ങനെ അത് തുടർന്നു. അവസാനം ദേഷ്യവും സ്നേഹവും തമ്മിലായി ഏറ്റുമുട്ടൽ.  ഭൂമിയിൽ ഉള്ള ഒരു മനുഷ്യൻ വഴിയിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ ഒരു പാവം ഭിക്ഷക്കാരിയും കുഞ്ഞും അവശരായി നിലത്ത് റോഡരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഭിക്ഷക്കാരി നടന്നു പോകുന്ന ആളുടെ കാലുപിടിച്ച് യാചിച്ചു. എന്തെങ്കിലും  തരുമോ സാറേ എന്ന്. ആ സമയത്ത് മുകളിലിരിക്കുന്ന സ്നേഹവും ദേഷ്യവും ഒരുപോലെ പ്രാർത്ഥിച്ചു തുടങ്ങി,. ദേഷ്യം ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ, അയാൾ അവളുടെ കൈകൾ തട്ടി ആ സ്ത്രീയെ ഒന്ന് ചവിട്ടി മാറ്റിയിട്ട് നടന്നു പോകണം എന്ന്. സ്നേഹം  പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവമേ അയാൾ ആ സ്ത്രീയെ പിടിച്ചെഴുന്നേൽപ്പിച്ചു കടയിൽനിന്ന് ഇത്തിരി വെള്ളവും അപ്പോൾ കഴിക്കാനുള്ള ഭക്ഷണവും കൊടുക്കണമേ എന്ന്. ആദ്യം അയാൾ ആ സ്ത്രീയെ ഒന്ന് ദേഷ്യത്തോടെ നോക്കി പിന്നീട് ചവിട്ടാനായി കാൽ ഓങ്ങി.. അയാൾ ആ സ്ത്രീയെ ദേഷ്യത്തോടെ നോക്കിയതും ചവിട്ടാനായി കാൽ ഉയർത്തിയതും കണ്ടപ്പോഴേക്ക് ദേഷ്യം സന്തോഷംകൊണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നാൽ നമ്മുടെ സ്നേഹമോ പാവം. അയാൾ ആ സ്ത്രീയെ ദേഷ്യത്തോടെ ഒന്ന് നോക്കിയപ്പോഴേക്കും  പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ആ മനുഷ്യന്റെ മനസ്സിന്റെ ഉള്ളിൽ എന്തോ ആളിക്കത്തുന്നത് ആയി അനുഭവപ്പെട്ടു.. പിന്നെ  അയാളിൽ  എന്തോ ഒന്ന് നിറഞ്ഞ് കവിയുന്ന പോലെയാണ് തോന്നിയത്. അയാൾ ആ സ്ത്രീയെ പിടിച്ചെഴുന്നേൽപ്പിച്ചു. അത് കണ്ടതോടെ നമ്മുടെ സ്നേഹത്തിന്റെ കരച്ചിലിന് ശമനമായി. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതമായിരുന്നു അയാൾ ആ കുഞ്ഞിനും സ്ത്രീക്കും ഭക്ഷണം വാങ്ങി കൊടുത്തു ആ കുഞ്ഞിന് വസ്ത്രവും അത്യാവശ്യം പൈസയും കൊടുത്തു അത് കണ്ടപ്പോൾ നമ്മുടെ സ്നേഹത്തിന് വീണ്ടും കരച്ചിൽ വന്നു പക്ഷേ അത് ആനന്ദക്കണ്ണീർ ആയിരുന്നു. ആ സമയത്ത് ദേഷ്യത്തിന് സ്വന്തമായുള്ള ദേഷ്യം പിടിച്ചുനിർത്താൻ കഴിയാതായി. ദേഷ്യം ഓടിച്ചെന്ന് സ്നേഹത്തെ കൊല്ലാൻ ശ്രമിച്ചു അപ്പോൾ ദൈവം ദേഷ്യത്തെ ഒന്ന് കുടഞ്ഞു. നിനക്ക് അവനെ തൊടാൻ പോലും
സാധിക്കില്ല. ദൈവം ദേഷ്യത്തോടായി ഉച്ചത്തിൽ  പറഞ്ഞു. ഇപ്പോൾ മനുഷ്യ മനസ്സിൽ ഒരുപാട് കാലം വസിക്കാൻ കഴിയുന്ന ഒരേ ഒരു വികാരം മാത്രമേയുള്ളൂ. അത്‌ സ്നേഹമാണ്. സ്നേഹമേ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു  നിനക്ക് മാത്രമേ മനുഷ്യമനസ്സിൽ അധികനാൾ വസിക്കാൻ കഴിയു. ദേഷ്യം ദൈവത്തിന്റ കൽപ്പന അനുസരിച്ചു. അങ്ങനെയാണ് മനുഷ്യൻ സ്നേഹം തെരഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത്
ആര്യകൃഷ്ണ . എം .ബി
6.ബി ജി . യു .പി .എസ് .ഒളരിക്കര
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ