ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
അമ്മു സന്തോഷത്തിലാണ്... ചുവന്ന പട്ടുപാവാട കിട്ടിയിരിക്കുന്നു... ഏറെക്കാലത്തെ സ്വപ്നമാണ് ചുവന്ന പട്ടുപാവാട.ഏട്ടൻ്റെ കല്യാണം ഇങ്ങടുത്ത് വരുന്നു... പട്ടുപാവാടയിടണം..തിളങ്ങണം... ആലോചിച്ച് ആലോചിച്ച് അവൾക്ക് ഉറക്കമില്ലാതെയായി. കൂട്ടുകാരെ ആരെയൊക്കെ വിളിക്കണം? എല്ലാരെയും വിളിക്കാം;ടീച്ചറെയും. സ്കൂളിനടുത്തല്ലേ കല്യാണമണ്ഡപം അപ്പൊ എല്ലാരും വരും. നേരത്തെ സ്കൂൾ പൂട്ടിയപ്പോൾ ഇരട്ടി മധുരമായി, ഇനി കളിയും കല്യാണഒരുക്കങ്ങളും. അന്ന് അമ്മയാ പറഞ്ഞത് ഏട്ടന് വരാൻ കഴിയില്ലാത്രെ.. പട്ടാളത്തിൽ നിന്ന് വരാൻ പറ്റില്ല. എന്തു പറ്റി??? സ്കൂളടക്കാൻ കാരണക്കാരനായ അതേ ആൾ കല്യാണവും മുടക്കി. ഇനി എന്നു ഞാനെൻ്റെ പട്ടുപാവാടയിടും? അവൾ ഓർത്തു. കൈ കഴുകി കാത്തിരിക്കുകയാണ് അമ്മു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം