ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന മഹാമാരി വിതച്ച ഒരു കാലം. ഇന്ന് ലോകം ലോക്ക് ഡൗൺ ഇന്റെ കീഴിലാണ്. അതും ഒരു വെക്കേഷൻ കാലത്ത്. ഇന്ന് നമ്മൾ എല്ലാവരും വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുകയാണ്. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകിയും സാമൂഹ്യ ഇടപഴക ലുകൾ ഒഴിവാക്കിയും വീട്ടിലും പരിസരത്തും ശുചിത്വം പരത്തിയും അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഈ കൊറോണ കാലം നാം തള്ളിനീക്കുന്നു. ജീവൻ പണയം വെച്ച് നമുക്കുവേണ്ടി കൊറോണ ക്കെതിരെ പോരാടുന്ന ദൈവത്തിന്റെ മാലാഖ മാരായ ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ഈ കോറോണക്കാലത്തും നമുക്ക് വേണ്ടി പെൻഷനും മറ്റു സൗജന്യ സേവനങ്ങളും എത്തിച്ചുതരുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനെയും നമ്മൾ ആദരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നമ്മുക്ക് വേണ്ടിയും നമ്മുടെ പ്രിയപ്പെട്ടയാവർക്ക് വേണ്ടിയും ഈ വെക്കേഷൻ കാലത്തെ നമുക്ക് മാറ്റി വെച്ചുകൊണ്ടും സമൂഹത്തിൽ നിന്ന് മാറിനിന്നു കൊണ്ടും അവർക്കൊരു കൈ സഹായമായി നമുക്ക് മാറാം. ഒരു ജീവനസംരക്ഷിക്കാനായാൽ അതിലും വലുതായി മറ്റെന്താണുള്ളത്. അതിനാൽ നമുക്ക് തനിചിരിക്കാം. തീർച്ചയായും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

അംന. എ
7 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം