ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ അനുഭവകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

ഈ വർഷം ലോകം കൊറോണ എന്ന വൈറസിന്റെ പിടിയിലാണ്.മുൻപ് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു വൈറസ്, അതിന്റെ പേര് കോവിഡ്19.ആദ്യമൊക്കെ കേട്ടപ്പോൾ ഈ വൈറസ് എന്താണെന്ന് ശ്രെദ്ധിച്ചിരുന്നില്ല പിന്നീട് വാണിജ്യ മേഖലയും അനുബന്ധഘടകങ്ങളും മനുഷ്യജീവന് എല്ലാത്തരത്തിലും തടസങ്ങളുണ്ടാക്കി.വിദ്യാഭ്യാസവും നമ്മുടെ സഞ്ചാരമേഖലയും മുടങ്ങി.അങ്ങനെ ആശുപത്രികൾ നിറഞ്ഞു.

ലോകാരോഗ്യസംഘടന ,പോലീസ്,വിവിധ ആശുപത്രികൾ,എല്ലാം ചർച്ചാവിഷയമായി.രോഗികളെ കിടത്താൻ സ്ഥലമില്ലാതാകുന്നതും, വിദേശരാജ്യങ്ങളിൽ നിന്നു വരാനും പോകാനും പറ്റാത്ത സ്ഥിതി.ഇതെന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല.

           നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ പോലും വെറുതെ വിട്ടില്ല. വൈറസ്,നമ്മുടെ ആരോഗ്യ വിഭാഗത്തിന്റെയും പോലീസിന്റെയും ,സന്നദ്ധസംഘടനകളുടെയും രാവും പകലും ഇല്ലാത്ത പരിശ്രമത്തതാൽ നമ്മൾ വൈറസിനെ മറികടന്നു പോകുന്നു. 
       നമ്മൾ ഓരോരുത്തരും നമ്മുടെ തന്നെ രക്ഷകരായി സ്വയം മാറി.ശരിയായ ശുചിത്വ രീതി എന്താണെന്ന് ഞങ്ങൾക്ക് മനസിലായി.ഇപ്പോൾ ലോക്ക്ഡൗൻ ആയതുകൊണ്ട് വീട്ടിൽ എല്ലാവരും ഒരുമിച്ചാണ്.സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും വളർത്താനും ഈ ലോക്ക്ഡൗണിലൂടെ എനിക്ക് സാധിച്ചു.ഈ ലോക്ക്ഡൗണിൽ ഒരുപാട് കളികൾ കളിക്കാൻ സാധിച്ചു.ഈ ലോക്ക്ഡൗനിൽ വളരെ സന്തോഷവും ഒപ്പം ദുഃഖവും നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്.വൈറസ് മൂലം രോഗം പിടിപെട്ടു കിടക്കുന്നവർക്കു രോഗ മുക്തി നേടട്ടെ...
അഞ്ജന രാജൻ
VIII B ജി.ജി.വി.എച്ച്.എസ്.എസ്. ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം