നിലാവൊരികൾ എന്നോട്
ചോദിച്ചു നിൽപ്പു
നീയെന്ന സൗന്ദര്യപുഷ്പം
എങ്ങനെ വന്നു പതിച്ചു ഭൂമിയിൽ.
നിൻ വേരുകൾ എന്തിനുവേണ്ടി ഭൂമിയിൽ
താഴ്നിറങ്ങി,
അതിന്ന് എൻ മറുപടി ഇത്രമാത്രം,
ഞാനുമൊരു കൊച്ചു ജീവനല്ലേ,
ആശ്രയിപ്പു ഞാനീ ഭൂമിയാം മാതാവിനെ.
ഭൂമിതൻ സൗന്ദര്യതിരകളിൽ
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.