ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/നന്ദുവിന് കൊറോണയോ?

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദുവിന് കൊറോണയോ?

നന്ദുവിന് കൊറോണയോ?
ഒരു ഗ്രാമത്തിൽ നന്ദു എന്ന ഒരു കുട്ടിയുണ്ടായിരുന്നു.അച്ഛനും അമ്മയും അധ്യാപകരും പറയുന്നതൊന്നും അവൻ അനുസരിക്കുകയില്ല.അവന് തീരെ വൃത്തിയും ഉണ്ടായിരുന്നില്ല.ഭക്ഷണം കഴിക്കുമ്പോൾ പോലും കൈ കഴുകുകയില്ല.അങ്ങനെ ഒരു ദിവസം അവന് കഠിനമായ പനിയും ഛർദ്ദിയും ഉണ്ടായി.അവൻ അമ്മയോ ട് ഭയന്നു കൊണ്ട് ചോദിച്ചു."അമ്മേ നമ്മൾ പത്രത്തിലും ടി.വി യിലിം കണ്ട ആളുകൾ മരിക്കുന്ന രോഗം ഏതാണ്?” "അത് പുതിയ ഒരു രോഗമാണ് മോനേ . കോവിഡ്19 എന്നാണ് അതിന്റെ പേര്. വ്യക്തി ശുചിത്വം ഇല്ലാത്തവർക്കാണ് അത് പകരാൻ സാധ്യതയുള്ളത്”. "എനിക്ക് പേടിയാകുന്നമ്മേ" .” മോൻ പേടിക്കേണ്ട മോന് ആ അസുഖമൊന്നുമല്ലട്ടോ.അതിന് ശക്തമായ പനിയും ശ്വാസ തടസ്സവും ചുമയുമെല്ലാം ഉണ്ടാകും”. "അമ്മേ ഇനി ഞാൻ ഒരിക്കലും കൈ കഴുകാതെ ഭക്ഷണം കഴിക്കുകയില്ല”. അങ്ങനെ അവധിക്കാലം കഴി‍ഞ്ഞു. സ്കൂളിലെത്തിയ നന്ദുവിനെ കണ്ട ടീച്ചർ അമ്പരന്നുകൊണ്ടു ചോദിച്ചു.” നന്ദൂ നീ അളാകെ മാറിയിരിക്കുന്നല്ലോ?" "അതേ ടീച്ചർ, ഞാൻ ഇനി നല്ല വൃത്തിയിലേ നടക്കൂ ടീച്ചർ അറിഞ്ഞില്ലേ പുതിയ രോഗത്തെപറ്റി”. ക്ലാസ്സിലെത്തിയ ടീച്ചർ നന്ദുവിനെ അടുത്തേക്ക് വിളിച്ച് മറ്റു കുട്ടികളോടായി പറ‍ഞ്ഞു . "കണ്ടില്ലേ നമ്മുടെ നന്ദു ആളാകെ മാറിയിരിക്കുന്നു. വൃത്തിയുണ്ടെങ്കിൽ നമുക്ക് ആരോഗ്യവുമുണ്ടാകും.കൊറോണ പോലത്തെ മാരക രോഗങ്ങൾ നമ്മെ പിടികൂടുകയില്ല”.
ഗുണപാഠം: വൃത്തി നമ്മുടെ ശക്തി.

ഹന്ന മെഹറിൻ
3A ജി.എം. എ ൽ പി.എസ്.മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കഥ