ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. കാപ്പിൽകാരാട്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025

ജി എച്ച് എസ് കാപ്പിൽ കാരാട് സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ പ്രമേഷ് അവർകൾ ആണ്.അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി രജനി വേലിക്കൽ അവർകളും‍‍ സ്വാഗതം പറ‍‍ഞ്ഞത് സീനിയർ അസിസ്റ്റന്റ് ശ്രീ.ഗിരീഷ് അവർകളും, ആശംസകൾ അർപ്പിച്ചത് എസ് .എം. സി ചെയർമാൻ ജ്യോതിഷ് കുമാറും ആണ്. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി .