ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തിരിച്ചടി


പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്കു മേൽ അധികാരമുള്ള അമ്മ .പ്രകൃതിയെ  ദ്രോഹിക്കരുത് എന്ന ആശയം മനസ്സിൽ നിറയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്. പ്രകൃതിയെ നാം പല രീതിയിൽ ചൂഷണം ചെയ്യുന്നുണ്ട്. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് അത് ആവശ്യമാണുതാനും. നിയന്ത്രിതമായ തോതിൽ പ്രകൃതിയെ ചൂഷണം ചെയ്തു തന്നെയാണ് ജീവജാലങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ചൂഷണം അനിയന്ത്രിതമാവുമ്പോഴാണ്  പ്രകൃതിയുടെ താളം തെറ്റുന്നത്. നിങ്ങളുടെ ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇവിടെയില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ ഓർത്തു പോവുന്നു. അനിയന്ത്രിതമായ തോതിൽ കുന്നിടിച്ചും മണൽ വാരിയും മരം മുറിച്ചും  പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുകയാണ് മനുഷ്യർ -
      എന്റെ വീട്ടിലെ കിണ്ടി കളവുപോയതുപോലെ അപ്പുറത്തെ കന്നും കാണാനില്ല എന്ന വരി വളരെ പ്രസക്തമാണ് ഇവിടെ. പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അത്രയ്ക്ക് സമർത്ഥനാണവൻ. ഒരു മഹാമേരുവിനെ അപ്രത്യക്ഷമാക്കാൻ അവന് ദിവസങ്ങൾ മതി. ആധുനിക സാങ്കേതിക വിദ്യകൾ അവന്  കൂട്ടുണ്ട്.ദുരമൂത്ത് സകലതും നശിപ്പിക്കാൻ ഓടി നടന്ന അവൻ ഒരു കാര്യം മറന്നു പോയി.ഇതിനെല്ലാം തിരിച്ചടിയുണ്ടാവുമെന്ന് .ഇതിന്റെ പ്രത്യാഘാതങ്ങൾ താൻ അനുഭവിക്കേണ്ടി വരുമെന്ന് .തിരിച്ചറിവ് ഉണ്ടാവുമ്പോഴേയ്ക്കും വൈകിയിരുന്നു. രണ്ടു വെള്ളപ്പൊക്കങ്ങൾ. അതിന്റെ ഭീകരത നാം നേരിട്ടു കണ്ടതാണ്. മനുഷ്യൻ അവന്റെ അഹങ്കാരമായി കൊണ്ടു നടന്നിരുന്ന പലതും അവന്റെ രക്ഷയ്ക്കെക്കെത്തിയില്ല. തങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം ഒറ്റയടിക്ക് ഇല്ലാതായി. മലവെള്ളപ്പാച്ചലിൽ അതിരുകളും മതിലുകളൂം ഇല്ലാതായി. രമ്യഹർമ്യങ്ങൾ തകർന്നു തരിപ്പണമാവുന്നത് നാം കണ്ടതാണ്.
    ഇത്രയൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടും  മനുഷ്യൻ പാഠം പഠിച്ചോ ? ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നാം കൈക്കൊള്ളേണ്ടതല്ലേ. വിദ്യാർത്ഥികളായ നാം ഇക്കാര്യത്തിൽ തീർച്ചയായും ശ്രദ്ധാലുക്കളായേ പറ്റൂ.


അനാമിക എം എസ്
7 A GHSS മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം