ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ശുചിത്വമെന്ന ആയുധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമെന്ന ആയുധം     
                                                             ശുചിത്വമെന്നാലെന്ത് ?  ശുചിത്വമില്ലാത്തതിന്റെ അപകടമെന്ത്?
       ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗലപദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് ശുചിത്വം.ശുചിത്വമെന്നത്  പലതരത്തിലുണ്ട്.വ്യക്തിശുചിത്വം,സാമൂഹ്യശുചിത്വം,പരിസരശുചിത്വം,രാഷട്രീയശുചിത്വം എന്നിങ്ങനെ. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം ഇവയെല്ലാം ഉൾപ്പെടുന്നതാണ് ആരോഗ്യശുചിത്വം. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മയാണ്  പലരോഗങ്ങൾക്കും കാരണമാകുന്നത്. ആരോഗ്യശുചിത്വപാലനം വഴി      കൊറോണ,എച്ച് ഐ വി,ഹെർപ്പിസ് എന്നിങ്ങനെയുളള പലരോഗങ്ങളും തടയാനാകും. ശുചിത്വമില്ലാത്തതിനാലാണ് ചിമ്പാൻസിയിൽ നിന്ന് എച്ച് ,ഐ,വി  യും ഈനാംപേച്ചിയിൽ നിന്ന്  കോവിഡ് 19 എന്ന രോഗവും മനുഷ്യരിലെത്തിയതും ലോകത്ത് മഹാമാരിയായി പെയ്തിറങ്ങിയതും. അത് മനുഷ്യകുലത്തിന്റെ നാശത്തിലേക്ക് വഴി തെളിയിക്കുന്നു. കൊറോണ എന്ന മഹാമാരിക്ക് ഇന്നേവരെ ലോകം മരുന്ന് കണ്ടെത്തിയിട്ടില്ല.ശുചിത്വമില്ലാത്തതുമൂലം ചൈനയിലാണ്  കൊറോണ എന്ന മഹാമാരിയായി പെയ്തിറങ്ങിയത്. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുളള രാജ്യമാണ് ചൈന .പിന്നീട് വർഷങ്ങൾക്കുശേഷം ചൈനയിൽമനുഷ്യരെ ഒഴികെ എല്ലാജീവികളെയും ഭക്ഷിക്കുന്ന ജനത ഉയർന്നുവന്നു.അങ്ങനെ ശുചിത്വമില്ലാത്തഭക്ഷണരീതി ആദ്യം സാർസ് എന്ന ഭീകരൻ വലിയ അപകടമുണ്ടാക്കി .പിന്നീട് കൊറോണ എന്ന മഹാമാരിയും വന്നു.ഇന്ന് ലോകത്ത്  കൊറോണ ബാധിക്കാത്ത പതിനെട്ടു രാജ്യങ്ങളേ ഉളളൂ. അവിടെ ഈ രോഗമെത്താതിനു കാരണം ശുചിത്വം എന്ന ആയുധമാണ്. ശുചിത്വമില്ലായ്മ മൂലം ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളെ ശുചിത്വമെന്ന ആയുധത്തിലൂടെ മാത്രമേ പ്രതിരോധിക്കാനാവൂ .
ആദിത്യ കെ
8 എ ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം