ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഇന്ന് സമകാലിക പ്രസക്തി അർഹിക്കുന്ന ഒരു വിഷയം തന്നെയാണ് പരിസ്ഥിതി . പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കി ദയയും കാരുണ്യവും നിറഞ്ഞ പ്രകൃതി മാതാവിനെ വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മലിനീകരണവും നശീകരണവും പെട്ടെന്ന് തന്നെ നമ്മുടെ പരിസ്ഥിതിയെ കാർന്നു തിന്നുന്ന ഒന്നാണ്.ഇപ്പോൾ തന്നെ നമ്മുടെ വൻനഗരങ്ങൾ ഇവയ്ക്ക് അടിയറവ് കഴിഞ്ഞിരിക്കുന്നു . മലിനീകരണം നമ്മുടെ കൊച്ചുനഗരങ്ങളെ പോലും കൈയടക്കുവാൻ ശ്രമിക്കുകയാണ് . അമിതമായ രാസവളപ്രയോഗങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു .നഗരങ്ങളെല്ലാം തന്നെ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരിക്കുകയാണ് . കൂടുതൽ ജനങ്ങൾ ഒരു പ്രദേശത്തുതന്നെ സ്ഥിരമായി താമസിക്കുമ്പോൾ ശുചീകരണം ഇല്ലായ്മയും വിഭവങ്ങളുടെ ദൗർലഭ്യവും ഉണ്ടായിരിക്കുകയാണ് . ഇത് താരതമ്യേന തടുക്കാൻ കഴിയാത്ത ശക്തിശാലിയായ രോഗങ്ങൾക്കു കാരണമാവുന്നു. ഇവ ചില സാഹചര്യങ്ങളിൽ മനുഷ്യവംശം തന്നെ ഇല്ലാതാക്കിയെന്നു വരാം. നാം എല്ലാവരും നിത്യജീവിതത്തിൽ അനേകം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. അവയിൽ എത്രയെണ്ണം ശരിയായ രീതിയിൽ സംസ്ക്കരിക്കപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല . ഇങ്ങനെ മാലിന്യങ്ങൾ നമുക്കു ചുറ്റും വലിച്ചെറിയപ്പെടുന്നു. ചിതറിക്കിടക്കുന്ന ഈ മാലിന്യങ്ങൾ നമ്മുടെ മണ്ണിനെയും മരങ്ങളെയും മാരകമായി ബാധിച്ചിരിക്കും .ഒരു പ്രദേശത്തെ തന്നെ ഹരിതാഭമല്ലാതാക്കാൻ ഇവയ്ക്ക് അധികസമയം ആവശ്യമായിഎന്നു വരില്ല . വികസനം അനിവാര്യമാണ്. എന്നാൽ പ്രകൃതി സൗഹൃദമായി മാത്രം. ഇങ്ങനെയുളള മനുഷ്യന്റെ ഇടപെടലുകൾ നമുക്കു തന്നെ വിനയായിരിക്കയാണ് . കാലാവസ്ഥാ വ്യതിയാനം , കടലാക്രമണം, മഴകുറവ്, ജീവിവർഗങ്ങളുടെ വംശനാശം, ഉല്പന്നങ്ങളുടെ കുറവ്, വായുമലിനീകരണം എന്നിവയെല്ലാം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. പ്രകൃതി നമുക്കുമാത്രം ഉളളതല്ല. അത് നമ്മുടെ അടുത്ത തലമുറക്കു കൂടി അവകാശപ്പെട്ടതാണ് . അതിനാൽനമ്മുടെ പ്രകൃതിമാതാവിനെ മലിനീകരിക്കാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ