ടിങ്കരി൯ ലാബ്

GHSS KUTTAMATH സ്കൂളിൽ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന Tinkering lab workshop ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഗീത ടീച്ചർ നിർവഹിച്ചു. HM കൃഷ്ണൻ മാഷ് അധ്യക്ഷൻ ആയിരുന്നു. Rinsha teacher സ്വാഗതവും , സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ ആശംസയും സുധ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. Govt. പോളി ടെക്‌നിക്‌ ലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ ശ്രീജേഷ് സർ, അഭിജിത് സർ, അവസാന വർഷ വിദ്യാർത്ഥികളായ  ടെൽസൺ, ആദിത്യൻ,

എന്നിവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് നടന്നത്. നമ്മുടെ സ്കൂളിലെ 6 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന 34 കുട്ടികൾ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. കുട്ടികളെല്ലാം വളരെ സജ്ജീവമായി വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. Automatic fire extinguisher, automatic black board cleaner,  automatic gate , clap wsitch, blind stick... തുടങ്ങി 10 ഓളം പ്രൊജക്റ്റ്‌ ചെയ്യുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. എന്തുകൊണ്ടും കുട്ടികൾക്ക് വളരെ പ്രയോജപ്പെടുന്നതായിരുന്നു രണ്ടു ദിവസത്തെ വർക്ക്‌ ഷോപ്പ്.

Tinkering lab ന്റെ ഭൗദികസാഹചര്യം മെച്ചപ്പെടുത്തുവാൻ എല്ലാവിധ പിന്തുണയും നൽകിയ HM കൃഷ്ണൻ മാഷ്  ,  ദേവദാസ് മാഷ്, കർട്ടൻ നൽകിയ ബീന ടീച്ചർ, വിദ്യ ടീച്ചർ , മഞ്ജു ടീച്ചർ ( work), സുവർണ്ണൻ മാഷ്, ദീപ ടീച്ചർ,സുജാത ടീച്ചർ, അഞ്ജന ടീച്ചർ, കാവ്യ ടീച്ചർ, ഓഫീസ് സ്റ്റാഫ്‌ ഷീജേച്ചി  എന്നിവരോടുള്ള നന്ദി കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.


ടിങ്കരിൻ ലാബ് വർക്ക്ഷോപ്പ്

 
ടിങ്കരിൻ ലാബ് വർക്ക് ഷോപ്പ്






 
വർക്ക് ഷോപ്പ്